Saturday, 2 July 2016

 അനന്തരം
      മെഡിക്കല്‍ ഐ.സീ.യൂ വിന് മുന്നില്‍ നിരത്തിയിട്ട കസേരകളില്‍ നിറയെ ആളുകള്‍ കാത്തിരിക്കയാണ്. വാതില്‍ തുറന്നു വരുന്ന നെഴ്സിനെയും കാത്ത് അക്ഷമരായി ഇരിക്കുന്നു. കൃത്യം ഏഴു മണിക്ക് പേര് വിളിക്കും എന്നാണു അറിയാന്‍ കഴിഞ്ഞത്. ഒരാള്‍ക്ക്‌ അഞ്ചു മിനിട്ടാണ് രോഗിയെ സന്ദര്‍ശിക്കുവാന്‍ സമയം  അനുവദിക്കുന്നത്. അവര്‍ തരുന്ന നീല നിറത്തിലുള്ള കോട്ടും, വായും മൂക്കും മൂടുന്ന ആന്ടിപൊലൂഷന്‍ മാസ്കും അണിഞ്ഞു വേണം ഉള്ളില്‍ കയറാന്‍.
        അടുത്ത സീറ്റുകളില്‍ ഇരിക്കുന്നവര്‍ എല്ലാം പരിചയക്കാര്‍ തന്നെ. മണിക്കൂറുകളുടെ പരിചയംമാത്രം എന്ന് പറയാം. സ്വകാര്യ ആശുപത്രിയുടെ ഐ.സീ യൂ വില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ നട്ടം തിരിയുന്നവരുടെ പ്രിയപ്പെട്ടവര്‍. പരസ്പരം വിശേഷങ്ങള്‍ ആരാഞ്ഞും സമാശ്വസിപ്പിച്ചും സ്വന്തം കഷ്ടതകള്‍ പറഞ്ഞും കേട്ടും സമയം കളയുന്നവര്‍.
   അച്ഛനാണ്‌ മരണശയ്യയില്‍ കിടക്കുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞു ഇടയ്ക്കിടെ ബോധവും ഓര്‍മയും നഷ്ടപ്പെട്ട് ദിവസ്സങ്ങള്‍ എണ്ണുന്നത്. എത്ര ആരോഗ്യവാനായിരുന്നു അച്ഛന്‍. എല്ലാ കാര്യത്തിനും ഓടിച്ചാടി നടന്നിരുന്നു. സുഖമില്ല എന്ന ഒരു വാക്ക് അച്ഛന്‍ പറയുന്നത് കേട്ടിട്ടില്ല. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് സ്ഥിരമായി കഴിക്കുന്നതല്ലാതെ മറ്റൊരസുഖവും വന്നതായി ഓര്‍മയിലില്ല.
     ഒരു കാര്യവും പിന്നീട് ചെയ്യാം എന്ന് പറഞ്ഞു മാറ്റി വെച്ചിട്ടില്ല. അലസത അദ്ദേഹത്തിന് അറിയില്ലായിരുന്നു. വളരെ നിശ്ചയദാര്‍ഡ്യം ഉള്ള മനുഷ്യന്‍. ഒരു തീരുമാനത്തില്‍ നിന്നും പിന്നോക്കം പോകുന്ന പ്രശ്നമില്ല. പറഞ്ഞതില്‍നിന്ന് നിന്ന് അണുവിട വ്യതിചലിക്കില്ല. ആ പിടിവാശിയാണ് ഞങ്ങളെ തമ്മില്‍ തെറ്റിച്ചത്. വാശിയുടെ കാര്യത്തില്‍ ഞാനും ഒട്ടും പുറകിലല്ല. അതാണ്‌ പിന്നീട് വളരെ നീണ്ട പിണക്കത്തിലേക്ക് നയിച്ചത്. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നപ്പോള്‍ വാശിയും കൂടി കൂടിവന്നു..
  വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമ്മയുടെ കാന്‍സര്‍ ചികില്‍സക്കായി പണം ഉണ്ടാക്കാന്‍ ഓടി നടന്ന സമയം അപ്രതീക്ഷിതമായാണ്  അച്ഛന്‍ ആ വാക്കുകള്‍ പറഞ്ഞത്. ഡോക്ടര്‍ക്ക് പോലും ജീവന്‍ രക്ഷിക്കാം എന്ന് ഉറപ്പില്ലാത്ത ഒരു ചികില്‍സക്ക് ഉള്ള വീട് വിറ്റ് പണമുണ്ടാക്കേണ്ട എന്ന്. മുപ്പത് വര്‍ഷക്കാലം ഒരേ മനസ്സും ശരീരവുമായി നടന്ന ദമ്പതികള്‍  ആയിരുന്നു അവര്‍. ഒരിക്കലും വഴക്കടിക്കാതെ സ്നേഹം കൊണ്ട് പരസ്പരം വീര്‍പ്പുമുട്ടിച്ചവര്‍. മൂന്നുമക്കളെ പെറ്റുവളര്ത്തി പഠിപ്പിച്ചവര്‍. അച്ഛന്‍ ഇത്രയും നാളും കാണിച്ച സ്നേഹം എല്ലാം വെറും നാട്യം മാത്രം ആയിരുന്നോ.? മനസ്സില്‍ നിറയെ സ്വത്തിനോടുള്ള ആര്‍ത്തി ആയിരുന്നോ? അതോ വീട് വിറ്റ് ചികിത്സിച്ചാലും ഭാര്യ രക്ഷപെടില്ല എന്ന ആശങ്കയോ.? കുട്ടികളുമായി വീണ്ടും വാടകവീടുകളില്‍ കഴിയേണ്ടിവരും എന്ന ചിന്തയോ?
    എന്തായാലും അച്ഛനോട് യോജിക്കാന്‍ എനിക്കാവുമായിരുന്നില്ല. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങുക തന്നെ ചെയ്തു. വീട് വില്‍ക്കുന്നതിനെക്കുറിച്ച് പിന്നീട് ഞങ്ങള്‍ സംസാരിച്ചില്ല. പണം എവിടെ നിന്ന് ഉണ്ടാക്കുന്നു എന്ന് അച്ഛന്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല. ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചുമില്ല. ഒരു സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും എനിക്ക് പണം കടം തരാന്‍ മടിയുണ്ടായിരുന്നില്ല. കൂടെ ജോലി ചെയ്തിരുന്നവര്‍ കൂടുതലും അവിവാഹിതര്‍ ആയിരുന്നതിനാല്‍ ചോദിച്ച ഉടനെ തന്നെ എ. ടീ എമ്മില്‍ കയറി പണം എടുത്ത് തരികയായിരുന്നു.
             ആശുപത്രിയില്‍ കട്ടിലിനു തലക്കല്‍ അച്ഛന്‍ എപ്പോഴും ഉണ്ടായിരുന്നു. ഒരു കാവല്‍ക്കാരനെ പോലെ. അമ്മയുടെ മരണംവരെ.  ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ വെറുപ്പാണ് തോന്നിയത്.
     “ലിമ്ഫൊബ്ലാസ്ടിക് ലുകീമിയ” ആയിരുന്നു അമ്മയുടെ അസുഖം. മജ്ജയിലുള്ള വെളുത്ത കോശങ്ങളെ ബാധിക്കുന്ന ഒരു അസുഖം. ഡോക്ടര്‍മാരുടെ ഒരു പാനല്‍ ചര്‍ച്ച ചെയ്താണ് ചികില്‍സ നിശ്ചയിച്ചത്. കീമോതെറാപ്പി ചെയ്യണം. ഓരോ സ്റ്റേജിലെയും  ചികില്‍സകഴിയുമ്പോള്‍ രോഗിക്കുണ്ടാവുന്ന മാറ്റങ്ങളെയും അടുത്ത സ്റ്റേജിലെ ചികില്‍സക്ക് മുന്‍പായി കൊടുക്കേണ്ട ഇടവേളകള്‍. ഇടവേളകളില്‍ അണുബാധയെ ചെറുക്കാനുള്ള മുന്‍കരുതലുകള്‍, ചികില്‍സക്ക് വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍ എല്ലാം ഡോക്ടര്‍മാര്‍ വിശദമായി തന്നെ പറഞ്ഞുതന്നു. ഡോക്ടറോട് സംസാരിക്കുമ്പോള്‍ അച്ഛന്‍ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. എല്ലാം മൂളിക്കേട്ടു സമ്മതം അറിയിച്ചാണ് അച്ഛന്‍ പുറത്തു വന്നത്. പക്ഷെ രണ്ടു ദിവസത്തിന് ശേഷം ചികില്‍സക്ക് ഭീമമായ തുക മുടക്കുന്നതിലുള്ള അഭിപ്രായവത്യാസം അച്ഛന്‍ തുറന്നു  പറയുകയായിരുന്നു.
        ഇരുപത് വര്‍ഷക്കാലം വടകവീടുകളില്‍ ആയിരുന്നു താമസം. വര്‍ഷാവര്‍ഷം വീടുകള്‍ മാറിക്കൊണ്ടിരുന്നു. ആദ്യം അഞ്ചുസെന്റ് സ്ഥലം വാങ്ങി. അതിന്റെ കടങ്ങള്‍ തീര്ന്നുകഴിഞ്ഞാണ് വീട് പണിയെക്കുറിച്ച് ആലോചിക്കുന്നത് തന്നെ. അച്ഛന്‍ ഒരു ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. അമ്മ ഒരു തയ്യല്‍ കടയില്‍ പണിക്ക് പോയിരുന്നു. രണ്ടു പേരുടെയും ഉത്സാഹം കൊണ്ടാണ് ചേച്ചിയെ കുഴപ്പമില്ലാതെ കെട്ടിച്ചുവിടാന്‍ സാധിച്ചത്. വീട് പണി തീര്‍ന്ന് കേറിത്താമസവും കഴിഞ്ഞു അഞ്ചാറു മാസം കഴിഞ്ഞാണ് അമ്മക്ക് അസുഖം ബാധിക്കുന്നത്. വിട്ടുമാറാത്ത പനികാരണമാണ് ഒരു ഫിസീഷിയനെ കാണാന്‍ തീരുമാനിച്ചത്. രക്തം പരിശോധിക്കാന്‍ എടുത്ത ലാബ് ടെക്നീഷ്യന്‍ ആണ് ഒരു സംശയം പറഞ്ഞത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിശദമായ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കയായിരുന്നു.     “ലിമ്ഫൊബ്ലാസ്ടിക് ലുകീമിയ. നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സിക്കാന്‍ സാമ്പത്തികം അനുവദിക്കാത്ത സാഹചര്യത്തില്‍ ശ്രീചിത്രയിലെ ഗംഗാധരന്‍ ഡോക്ടറെ കാണുകയായിരുന്നു.
        രോഗികളുമായി ഒരു നല്ല സ്നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഡോക്ടര്‍ ഗംഗാധരന്‍ ഒരു നല്ല മനുഷ്യസ്നേഹികൂടി  ആയിരുന്നു. ആരെയും പെട്ടന്ന്  മരണത്തിന് വിട്ടുകൊടുക്കാതെ കഴിവിന്റെ പരമാവധി അദ്ദേഹം ശുസ്രൂഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള വാക്കുകള്‍ ഓരോ രോഗിയിലും നല്ല ആത്മവിശ്വാസം നല്‍കിയിരുന്നു. ജീവിതം കൈവിട്ടുപോകില്ല എന്ന വിശ്വാസം ഓരോ രോഗിയിലും ഉണ്ടാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
            ഓരോ തവണ ചികില്‍സ കഴിഞ്ഞുള്ള മടക്കവും അയല്‍വാസിയും അച്ഛന്റെ സുഹൃത്തും ആയ സെയ്ദലവിയുടെ അംബാസഡര്‍ കാറിലായിരുന്നു. ജാതിമത ചിന്തകള്‍ക്ക് അതീതമായ ഒരു സൌഹൃദം അവര്‍ നിലനിര്‍ത്തിയിരുന്നു. ഇന്ധനം നിറക്കാനുള്ള പണം മാത്രമാണ് സെയ്ദലവിയിക്കാ പ്രതിഫലമായി വാങ്ങിയിരുന്നത്. വീട്ടിലെത്തി അടച്ചിട്ട മുറിയില്‍ സന്ദര്‍ശകരെ ആരെയും അനുവദിക്കാതെയുള്ള കിടപ്പ് അമ്മക്ക് അസഹനീയം ആയിരുന്നു. ഓരോ സ്റ്റേജ് ചികില്‍സ കഴിയുന്തോറും അമ്മ കൂടുതല്‍ അവശതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. തലമുടി കൊഴിയുകയും ശരീരം മെലിഞ്ഞ്‌ വിളര്‍ച്ച ബാധിക്കുകയും ചെയ്തു. കൈത്തണ്ടയില്‍ സൂചി കുത്തിയിരുന്ന സ്ഥലം കരിവാളിച്ച് കിടക്കുന്നു എന്ത് ഭക്ഷണം കഴിച്ചാലും ഉടനെ ചര്ട്ടിക്കുന്ന അവസ്ഥ. ഒരു ദിവസം അമ്മ രാവിലെ ഉറക്കമുണര്‍ന്നില്ല. ആറുമണിക്ക് കഴിക്കുവാനുള്ള ഗുളികയുമായി അച്ഛന്‍ തൊട്ടുവിളിച്ചപ്പോള്‍ അമ്മ ഉറക്കത്തിലായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം. അച്ഛന്റെ അലര്‍ച്ച കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. അമ്മയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ച്‌ അച്ഛന്‍ കരയുകയായിരുന്നു. ഡോക്ടര്‍ വന്നു മരണം സ്ഥിരീകരിച്ചു.
     വര്‍ഷങ്ങള്‍ക്കുശേഷം ആശുപത്രിവരാന്ധയില്‍ വീണ്ടും കാത്തിരിക്കയാണ്. ഇത്തവണ ഊഴം കാത്തു കിടക്കുന്നത് അച്ചനാണന്നു മാത്രം.
“രാജപ്പന്റെ ആളാരെങ്കിലും വന്നിട്ടുണ്ടോ?”
നേഴ്സിന്റെ ശബ്ദം കേട്ട് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. അവര്‍ തന്ന മാസ്കും ക്യാപ്പും കോട്ടുമണിഞ്ഞു ഞാന്‍  ഐ.സീ.യൂവിന്റെ ഉള്ളിലേക്ക്  നടന്നു. ശീതീകരിച്ച ഹാളിനുള്ളില്‍  ആറു കട്ടിലുകള്‍. നിറയെ ഓരോ മെഡിക്കല്‍ ഉപകരണങ്ങള്‍. മീറ്ററുകള്‍. ഓക്സിജന്‍ സിലിണ്ടര്‍, ട്യൂബുകള്‍. ഡിസ്പ്ലേ യൂണിറ്റുകള്‍.
 അച്ഛന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ആഗതനെ കണ്ടു തിരിച്ചറിഞ്ഞില്ല. “ഞാന്‍ മോഹനന്‍ ആണ്.”
അച്ഛന്‍ ചിരിക്കാന്‍ ശ്രമിച്ചു.
“ഇപ്പോള്‍ എങ്ങനെയുണ്ട്?”
“ആശ്വാസം..... തോന്നുന്നുണ്ട്.”
“വിശപ്പ്‌ ഉണ്ടോ?”
“ഇല്ല.”
“വേഗം സുഖമാവട്ടെ. ഇനി വീട്ടില്‍ പോയി വിശ്രമിക്കാം.”
“പിള്ളേര്... വന്നിട്ടുണ്ടോ?”
“ഇല്ല. ഞാന്‍ ഒറ്റക്കാണ് വന്നത്. രവി പുറത്തു ഇരിക്കുന്നുണ്ട്.”
“എനിക്ക് ഒരു..... കാര്യം പറയാനുണ്ട്. ....അധികം ബാധ്യത..... ഒന്നും വരുത്തരുത്. ...ഞാന്‍ ഇനി ....രക്ഷപെട്ടിട്ടു എന്തിനാ?...... വീട് ഒരിക്കലും ......വിക്കരുത്. നിന്റെ........ അമ്മയുടെ ......സമ്പാദ്യമാണ്. അത്..... ഒരിക്കലും വില്‍ക്കില്ലെന്ന് .....അമ്മ എന്നെക്കൊണ്ട്..... സത്യം ചെയ്യിച്ചിരുന്നു...... അതാണ്‌ ഞാന്‍ അന്ന്.....  അങ്ങനെ ....പറഞ്ഞത്. നിനക്ക് ഇപ്പോഴും ....പിണക്കം ഉണ്ടന്നറിയാം.  സാരമില്ല...... ഞാന്‍ ഡോക്ടറോട്...... ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത്...... നിന്നോട് പറയും.”
    അച്ഛന്റെ ശബ്ദം പലപ്പോഴും തൊണ്ടയില്‍ കുടുങ്ങി. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വിക്കി വിക്കി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് മനസ്സ് മരവിച്ചുപോയി. അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാനായി അച്ഛന്‍ വീട് വില്‍ക്കാന്‍ സമ്മതിക്കാതിരിക്കയായിരുന്നു. അച്ഛനെ തെറ്റിദ്ധരിച്ചു.  നീണ്ട ഇരുപതു വര്ഷം ഞാന്‍ അച്ഛനെ അവഗണിച്ച് ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. എന്ത് മഹാപാപമാണ് ഞാന്‍ ചെയ്തത്. വാര്‍ദ്ധക്യത്തില്‍ കിട്ടേണ്ട സ്നേഹവും പരിചരണവും കേവലം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ഞാന്‍ മനപ്പൂര്‍വ്വം നിഷേധിക്കയായിരുന്നു.
  “അച്ഛന്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ അച്ഛനെ തെറ്റിദ്ധരിച്ചു.” ഞാന്‍ പറഞ്ഞതൊന്നും അച്ഛന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. വീണ്ടും അബോധാവസ്തയിലേക്ക് വഴുതിവീണ്‌ കഴിഞ്ഞു. ഞാന്‍ അച്ഛനെ കുലുക്കി വിളിക്കാന്‍ ഒന്നും ശ്രമിച്ചില്ല. വിളിച്ചിട്ട് കാര്യമില്ലന്ന് അറിയാം. വീണ്ടും മയക്കം വിട്ടുണരാന്‍  മണിക്കൂറുകള്‍ എടുക്കും. ഞാന്‍ കാത്തുനില്ക്കാതെ ഡോക്ടറുടെ കാബിനിലേക്ക് നടന്നു.
           ഡോക്ടര്‍ ഐസക്‌ ഏതോ കേസ്‌ ഷീറ്റ് മറിച്ചു നോക്കിക്കൊണ്ടിരിക്കയാണ്. ഞാന്‍ ഡോക്ടറുടെ മുന്നില്‍ കസേര നീക്കിയിട്ട് ഇരുന്നു.
  “രാജപ്പന്റെ മകനാണല്ലേ? എന്ത് ചെയ്യുന്നു.?”
“ഞാന്‍ കളക്ട്രേറ്റില്‍ യൂടി ക്ലാര്‍ക്ക്‌ ആണ്.”
    “സംഗതി അല്പം സീരിയസ് ആണ്.. രക്തത്തില്‍ ഒക്സിജെന്‍റെയും സോഡിയത്തിന്റെയും  അളവ് ഒത്തിരി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രഷറൈസ്ട് ഓക്സിജന്‍ ആണ് കൊടുക്കുന്നത്.  ശ്വാസകോശങ്ങളുടെ ഓക്സിജന്‍ സ്വീകരിക്കാനുള്ള കപാസിറ്റി കുറഞ്ഞിരിക്കയാണ്. ഈ നില തുടര്‍ന്നാല്‍ ഏതു സമയവും എന്തും സംഭവിക്കാം. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പിന്നെയെല്ലാം വിധി എന്ന് സമാധാനിക്കുക.”
  അച്ഛന്‍ രക്ഷപെടും എന്ന് തന്നെയായിരുന്നു മനസ്സില്‍. പക്ഷെ ഡോക്ടറുടെ വാക്കുകള്‍ സകല പ്രതീക്ഷകളും തെറ്റിച്ചിരിക്കുന്നു. ഏതു സമയത്തും മരണം സംഭവിക്കാവുന്ന അവസ്ഥ. ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കയാണ്. അദ്ദേഹം കേസ്‌ ഷീറ്റില്‍ എന്തൊക്കെയോ എഴുതുന്ന തിരക്കിലാണ്. കണ്ണില്‍ നീര്‍മുത്തുകള്‍ നിറയുന്നത് ഞാനറിഞ്ഞു. തൂവാലയെടുത്ത് കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ പുറത്തേക്ക്‌ നടന്നു. അനിയന്‍ ആകാംഷയോടെ ഓടിയടുത്ത് വന്നു.
“ഡോക്ടര്‍ എന്ത് പറഞ്ഞു.”
അവന് വ്യക്തമായ മറുപടി കൊടുക്കാനാവാതെ ഞാന്‍ കുഴങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് അവന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല. വരാന്തയുടെ അറ്റത്തുള്ള ജനലരികില്‍ ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിക്കാതെ നിന്നു. അകലെ പച്ചപ്പട്ട് പുതച്ച മലനിരകള്‍. മലനിരകളെ പുണര്‍ന്നു നില്‍ക്കുന്ന മഴക്കാറുകള്‍ക്കുള്ളില്‍ ഉദയസൂര്യന്‍ പരുങ്ങി നില്‍ക്കയായിരുന്നു.
   കുറച്ച് സമയത്തിനു ശേഷം ഡോക്ടര്‍മാര്‍  തിരക്ക് പിടിച്ച് ഐ.സീ.യൂവിന്റെ ഉള്ളിലേക്ക് പോകുന്നത് കണ്ടപ്പോള്‍ത്തന്നെ എനിക്ക് അപകടം മണത്തു. നേഴ്സുമാര്‍ പുറത്തേക്കും അകത്തേക്കും ഓടുന്നുണ്ടായിരുന്നു. പുറത്ത് കാത്തുനിന്നിരുന്ന രോഗികളുടെ ബന്ധുക്കള്‍ എല്ലാം ഐ.സീ.യൂവിന് മുന്നില്‍ തടിച്ചു കൂടി. ആകാംഷയുടെ നിമിഷങ്ങള്‍. ഡോക്ടര്‍ അച്ഛന്റെ അപകടാവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് അരമണിക്കൂര്‍ പോലും ആയിട്ടില്ല. ഈശ്വരാ ഒന്നും വരുത്തരുതേ. മനസ്സില്‍ പ്രാര്‍ത്ഥനകള്‍ നിറഞ്ഞു. ഞാന്‍ ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥനയിലാണ്. അനുജന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു. എന്റെ ഹൃദയം പെരുമ്പറ പോലെ മിടിക്കുന്നത് കേള്‍ക്കാം.
      പെട്ടന്ന്  വാതില്‍ തുറന്നു. ഒരു നേഴ്സ് പുറത്തേക്കു വന്നു.
“രാജപ്പന്റെ ആരാ ഉള്ളത്.”
        ഞാന്‍ മുന്നോട്ട് കടന്നുചെന്നു. അവര്‍ എന്നെ ഡോക്ടറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും എന്റെ മനസ്സിലേക്ക് കടന്നില്ല. അച്ഛന്റെ നിശ്ചേതനമായ ശരീരത്തിന് മുന്നില്‍ ഒരു നിമിഷം മൌനമായി നിന്നു. നേഴ്സുമാര്‍ അച്ഛന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ട്യൂബുകളും ഇന്‍ജെക്ഷന്‍ നീടിലുകളും ഈ.സീ ജീ മെഷീന്റെ വയറുകളും ഊരിമാറ്റിക്കൊണ്ടിരിക്കുന്നു.
മനസ്സ് ശൂന്യമായിക്കഴിഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് ഒരു തോന്നലും മനസ്സിലേക്ക് വന്നില്ല. ഞാന്‍ സാവധാനം പുറത്തേക്കു നടന്നു.
  പുറത്ത് കാത്തുനിന്നവര്‍ വിവരമറിഞ്ഞപ്പോള്‍ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. ഒന്നുരണ്ടു പേര്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അടുത്തുതന്നെ നിന്നു. അനുജന്‍ കരച്ചിലിന്റെ വക്കത്താണ്. ഞാന്‍  മൊബൈല്‍ എടുത്ത് വീട്ടില്‍ വിവരമറിയിച്ചു.
    നേഴ്സ് ഒരു ബില്ല് തന്നു. വലിയ തുക എഴുതിയിരിക്കുന്നു. ഇത് ഒരു ഏകദേശകണക്കിലുള്ള ബില്ലാണ്. ഒരാഴ്ച കഴിഞ്ഞു വിശദമായ ബില്ല് തരും എന്നറിയിച്ചു. അപ്പോള്‍ പണം കൂടുതല്‍ ഉണ്ടങ്കില്‍ തിരിച്ചുതരും. ഈ ബില്ല് അടച്ചാല്‍ അച്ഛന്റെ ശരീരം വിട്ടുതരും എന്നാണ് അവര്‍ പറഞ്ഞുവരുന്നത്. ബില്ല് വാങ്ങിക്കൊണ്ട് അനുജന്‍ കാഷ്‌ കൌണ്ടറിലേക്ക് നടന്നു. കാര്‍ഡ്‌ കൊടുത്താല്‍മതിയാകും. അത് വലിയ അനുഗ്രഹമാണ്. എപ്പോഴും പണം കൈയ്യില്‍ കരുതേണ്ട കാര്യം ഇല്ല. ഡോക്ടറുടെ മുറിയില്‍ നിന്നും വിളി വന്നു. ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാനാവാതെ ഞാന്‍ തരിച്ചിരുന്നു.
         അച്ഛന്‍ മരണശേഷം ശരീരം മെഡിക്കല്‍കോളേജ്‌ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. അതിന്റെ സമ്മതപത്രം നേരത്തെതന്നെ ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. മെഡിക്കല്‍കോളേജ്‌ അധികൃതര്‍ ഉടനെ എത്തും. ഇനി അവരോട്‌ സംസാരിച്ച്‌ ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കുക. വീട്ടില്‍ കൊണ്ടുപോയി പൂജ വല്ലതും ചെയ്യണമെങ്കില്‍ അവരെക്കൊണ്ട് സ്മ്മതിപ്പിക്കാം. പക്ഷെ, ബോഡി കുളിപ്പിക്കാന്‍ അവര്‍ അനുവദിക്കും എന്ന് തോന്നുന്നില്ല. മൊബൈല്‍ മോര്‍ച്ചറിയില്‍ തന്നെ വെക്കേണ്ടിവരും.
      നാട്ടിലേക്ക് വിവരം വിളിച്ചു പറഞ്ഞപ്പോള്‍ ബന്ധുക്കള്‍ എല്ലാവരും ആശങ്കയിലായി. ഇത്തരം ഒരു സംഭവം ആദ്യമായാണ്‌ കേള്‍ക്കുന്നത്. അച്ഛന്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ കാരണം എന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. അതിനെക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പലരും പല അഭ്യൂഹങ്ങളിലും  എത്തി എങ്കിലും  അനുജനെ രണ്ടുതവണ മെഡിക്കല്‍ എന്‍ട്രന്‍സ്‌ എഴുതിച്ച് പരാജയപ്പെട്ടതിന്റെ നിരാശയാവാം കാരണം എന്ന് ഞാന്‍ അനുമാനിച്ചു. മരണാനന്തരചടങ്ങുകള്‍ എങ്ങനെ നടത്തണം എന്ന് ഒരു തീരുമാനത്തില്‍ എത്താന്‍ കുറെ ആലോചിക്കേണ്ടിയിരിക്കുന്നു. വിദഗ്ദ്ധന്മാരുമായി പലവട്ടം കൂടിയാലോചനകള്‍ നടന്നു. അച്ഛന്‍ ഈശ്വരവിശ്വാസിയായിരുന്നോ എന്നറിയില്ല. ഒരു ക്ഷേത്രത്തിലും പോയിക്കണ്ടിട്ടില്ല. മതപരമായ ഒരു ചടങ്ങിനും അച്ഛനെ കണ്ടിട്ടില്ല.  അമ്മയും ചേച്ചിയും നല്ല വിശ്വാസികള്‍ ആയിരുന്നു. കുറച്ചുപേര്‍ ജോല്‍സ്യനെ കണ്ടു കവടി നിരത്തിച്ചു.
  ശവശരീരം ദാഹിപ്പിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പൂജകള്‍ക്ക് ശേഷം  അസ്ഥിയും ചാരവും  പെറുക്കിയെടുത്തു പുഴയില്‍ നിമഞ്ജനം ചെയ്യുന്ന സഞ്ചയനം എന്ന ചടങ്ങ്  നടക്കൂ. പക്ഷേ, ശരീരം ദഹിപ്പിക്കാതെ അടക്കം ചെയ്യുന്നവര്‍ക്കും സഞ്ചയനം നടത്താറുണ്ട്. അതിന് അതിന്റേതായ രീതികള്‍ ഉണ്ട്. പതിനാറാം ദിവസം പുലമോചന പൂജകള്‍ കൂടി  നടത്തിയാല്‍ എല്ലാം ഭംഗിയായി. മരണവീട്ടില്‍ ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല എന്ന ചിന്തയായിരിക്കും ആരും ഒരു കാര്യത്തിനും എതിര്‍പ്പ് ഒന്നും പ്രകടിപ്പിക്കാതെ ഇരുന്നത്. മരിച്ചവരുടെ അത്മാവിനുള്ള നിത്യശാന്തിയേക്കാള്‍ ഉപരി ജീവിച്ചിരിക്കുന്നവരുടെ തൃപ്തിക്കായിരിക്കണം മുന്‍തൂക്കം കൊടുക്കേണ്ടത്.
   വീട്ടുമുറ്റത്ത്‌ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലിലേക്കാണ് അച്ഛന്റെ ശരീരം കിടത്തിയിരിക്കുന്ന മൊബൈല്‍ മോര്‍ച്ചറി കൊണ്ടുവന്നത്. റീത്തുമായി കാത്തുനിന്നവര്‍ ഉപചാരം അവസാനിപ്പിച്ച്‌ പിന്‍വാങ്ങി. കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകളും കുട്ടികളും. അവരുടെ സമീപത് നിന്ന് സമുദായത്തില്‍പെട്ട വനിതകള്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചുകൊണ്ടിരുന്നു. പൂജാരി എത്തി. നിലവിളക്കും പൂജദ്രവ്യങ്ങളും ചന്ദനത്തിരിയും യഥാസ്ഥാനത്ത് വെച്ച് പൂജ ആരംഭിച്ചു.
  കുളിച്ചു ഈറനോടെ കൈയ്യില്‍ പവിത്രം അണിഞ്ഞു വലതുകാല്മുട്ട് ഒരു കീറ്റിലയില്‍ കുത്തി ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു. കൈയ്യിലേക്ക് പരികര്മി തന്ന എള്ളും പൂവും ഒരു ഇലയില്‍ സമര്‍പ്പിച്ചുകൊണ്ട് മന്ത്രങ്ങള്‍ ഏറ്റുചൊല്ലി. അവസാനം ശരീരത്തെ മൂന്നു തവണ വലം വെച്ച് ചടങ്ങുകള്‍ അവസാനിപ്പിച്ചു
  മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് ശരീരം പുറത്തെടുത്തു ആംബുലന്‍സില്‍ കേറ്റുന്നതിന് മുന്‍പ്‌ എല്ലാവര്ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സമയമായിരുന്നു. എല്ലാവരും അച്ഛന്റെ കാല്‍ച്ചുവട്ടില്‍ ഓരോ പൂവിതളുകള്‍ സമര്‍പ്പിച്ച്‌ ആദരവ് പ്രകടിപ്പിച്ചു. ശരീരം വീണ്ടും ആംബുലന്‍സില്‍ കയറ്റുന്നതും അമ്ബുലന്സു സാവധാനം ദൃഷ്ടിയില്‍ നിന്ന് മറയുന്നതും ഞാന്‍ നോക്കി നിന്നു.

Friday, 6 May 2016

നിറം മങ്ങിയ ചിത്രങ്ങള്‍

നിറം മങ്ങിയ ചിത്രങ്ങള്‍
   മുറിയിലേക്ക് പ്രകാശം സാവധാനം കടന്നുവരുന്നതെയുള്ളൂ. മുറി എന്ന് പറയാനാവില്ല. നീളം കൂടിയ ഒരു ഹാള്‍ . നിരത്തിയിട്ടിരിക്കുന്ന കുറേ കട്ടിലുകള്‍  അവയില്‍ കിടന്നു ഉറങ്ങുന്നവര്‍ രോഗികള്‍ ആണന്നു തോന്നുന്നു. ഓരോ ബെഡിനു  മുകളിലും സാവധാനം തിരിയുന്ന ഒരു ഫാന്‍. ഒരാള്‍ മാത്രം ഉണര്‍ന്നിരിക്കുന്നു. കുറെ നേരമായി അയാള്‍ വല്ലാതെ ചുമക്കുന്നുണ്ട്. ആ ചുമയാണ് എന്നെ ഉണര്‍ത്തിയത്. ആരുടേയും മുഖം വ്യക്തമല്ല. ഒന്നിന്റെയും നിറവും വ്യക്തമല്ല. കുറച്ച്‌ ദിവസങ്ങളായി ഈ കാഴ്ചകള്‍ തന്നെയാണ്  കാണുന്നത്.  കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിഴല്ചിത്രങ്ങളാണ് മുന്നില്‍ തെളിയുന്നത്.
                              ഇതെവിടെയാണ് ഈ സ്ഥലം. ഞാനും ഒരു രോഗിയാണോ. എന്താണ് എന്റെ രോഗം. എന്നാണു ഞാന്‍ ഇവിടെ വന്നത്. ആരാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. എന്റെ കാഴ്ചക്ക് എന്താണ് സംഭവിച്ചത്. എനിക്ക് എന്താണ് ഒന്നും കേള്‍ക്കാന്‍ സാധിക്കാത്തത്. അങ്ങനെ നിരവധി ചോദ്യങ്ങളും  സംശയങ്ങളും കുറെ ദിവസ്സങ്ങളായി എന്റെ മനസ്സില്‍ .ചുരമാന്തി കൊണ്ടിരുന്നു.

                             സമീപത്ത് കൂടി ഓരോ നേഴ്സുമാര്‍ കടന്നുപോകുംപോളും ഞാന്‍ ശബ്ദമുണ്ടാക്കി അവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ശബ്ദം മാത്രം പുറത്തേക്കു വന്നില്ല. കൈയ്യുയര്‍ത്തി അവരെ അടുത്തേക്ക് വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് ചലിക്കാന്‍ ആവുമായിരുന്നില്ല. കണ്ണിന്റെ കൃഷ്ണമണിയുടെ ചലനം മാത്രം ഞാന്‍ അറിയുന്നുണ്ടായിരുന്നു. അത് സമ്മാനിച്ച അവ്യക്തമായ ചിത്രങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. 
        സ്റ്റാന്റില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസടിക് കുപ്പിയില്‍ നിന്നും ഇളം മഞ്ഞ നിറത്തിലുള്ള എന്തോ ദ്രാവകം എന്റെ ശരീരത്തിലേക്ക് ഒഴുകിയിറങ്ങുന്നുണ്ട്. ഒരു പക്ഷേ ആ ദ്രാവകമാവാം എന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
            ദിവസ്സങ്ങള്‍ കടന്നുപോകെ എനിക്ക് കാഴ്ചകള്‍ കൂടുതല്‍ വ്യക്തമാവാന്‍ തുടങ്ങി. ശബ്ദവും ഗന്ധവും ചൂടും തണുപ്പും എല്ലാം വ്യക്തമായി അനുഭവപ്പെട്ടു തുടങ്ങി. മുറിയിലുള്ള ഓരോ വസ്തുവിന്റെയും വ്യക്തമായ ചിത്രത്തോടൊപ്പം അവയുടെ നിറവും എനിക്ക് മനസ്സിലായി  തുടങ്ങി. 
            വെളുത്ത കോട്ട്‌ ധരിച്ച ഡോക്ടറും നേഴ്സും മുറിയിലേക്ക്  കടന്നുവന്നപ്പോള്‍ ഞാന്‍ ഉണര്‍ന്ന് കിടക്കുകയായിരുന്നു. അദ്ദേഹം എന്റെ പള്‍സ്‌ പരിശോധിച്ച് ചാര്‍ട്ട് പേപ്പറില്‍ എന്തോ എഴുതി തിരിഞ്ഞു നടക്കാന്‍ ഭാവിക്കയായിരുന്നു. 
  " ഡോക്ടര്‍ "
"എസ്"
ഒരു പുഞ്ചിരിയോടെ അദ്ദേഹം വീണ്ടും എന്നെ സമീപിച്ചു. അദ്ദേഹം സ്നേഹത്തോടെ എന്റെ കവിളില്‍ തലോടി. 
  "ഇപ്പോള്‍ എങ്ങനെയുണ്ട്?"
"സുഖം തോന്നുന്നു. എനിക്ക് എന്താണ് പറ്റിയത് ഡോക്ടര്‍ ?"
"ഒന്നും പേടിക്കേണ്ട. ഒരു കുഴപ്പവും ഇല്ല. ഇപ്പോള്‍ വിശ്രമിക്കുക. എല്ലാം പിന്നീട് വിശദമായി പറയാം."
     അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള വാക്കുകളും തലോടലും മനസ്സില്‍ കുളിര്‍ നിറച്ചു. ഓരോ രോഗിയെയും പരിശോധിക്കുന്നതും അവരോട് അദ്ദേഹം സംസാരിക്കുന്നതും ഞാന്‍ സശ്രദ്ധം നോക്കിക്കിടന്നു. സ്നേഹത്തിന്റെ ഒരു നിറകുടമാണ്  അദ്ദേഹം എന്ന് എനിക്ക് തോന്നി.
   ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുതുടങ്ങി. കട്ടിലില്‍ നിന്നെഴുന്നേറ്റു തനിയെ ബാത്ത്‌റൂമില്‍ പോകാനും തനിയെ ആഹാരം വാരിക്കഴിക്കാനും തുടങ്ങിയപ്പോള്‍ മനസ്സില്‍ ആനന്ദത്തിന്റെ തിരയിളക്കം.
         ദിവസ്സങ്ങള്‍ക്ക് ശേഷം ഡോക്ടറുടെ മുറിയില്‍ ഇരിക്കയാണ് ഞാന്‍. അദ്ദേഹം എന്നോട് ഓരോ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. കേട്ടതൊന്നും വിശ്വസിക്കുവാനാവാതെ ഞാന്‍ തരിച്ചിരുന്നു. മനസ്സിന്റെ താളം തെറ്റിയ കഥകള്‍.
       B.Tech പഠനത്തിന് ശേഷം കൂട്ടുകാരുമൊത്ത്‌
തൊഴില്‍ അന്വേഷിച്ചുള്ള യാത്രകള്‍. ഇന്റെര്‍വ്യൂകള്‍. സിനിമകള്‍. ബീച്ച്. പാര്‍ക്ക്‌ തുടങ്ങിയ വിനോദങ്ങള്‍. ഇടക്കെവിടെയോ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗും പണവും നഷ്ടമാവുകയും ആ ഷോക്ക്‌ താങ്ങാനാവാതെ ബോധംകെട്ട് വീഴുകയും  ചെയ്യുന്നു. പിന്നീട് പൂര്‍ണമായ പ്രജ്ഞയിലേക്ക് മടങ്ങാനാവുന്നില്ല.
  “എന്നെ ആരാണ് ഡോക്ടര്‍ ഇവിടെ അഡ്മിറ്റ്‌ ചെയ്തത്?”
    “പോലീസ്‌.”
“അതെയോ......ഞാന്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ ഡോക്ടര്‍”.
“അതേ. കുഴപ്പങ്ങള്‍ മാത്രം”.
“അത് എന്താണന്നു പറഞ്ഞാല്‍.........”
“പറയാം. പക്ഷേ, അത് അറിഞ്ഞാല്‍ സംയമനത്തോടെ കേള്‍ക്കുവാനുള്ള മനശ്ശക്തി മാത്യുവിന്  ഉണ്ടോ എന്നൊരു സംശയം.”.
  “എന്താണങ്കിലും പറയൂ. സത്യങ്ങള്‍ അറിയാന്‍ മനസ്സ് വെമ്പുന്നു.. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍, ഒന്നുമല്ലങ്കിലും ഞാന്‍ ഡോക്ടറുടെ അടുത്തല്ലേ. ഡോക്ടര്‍ക്ക് ചികില്സിക്കാമല്ലോ.”
  “മാത്യു ഒരു കൊലപാതകം ചെയ്തു. കളപ്പുരക്കല്‍ അവറാച്ചന്‍ എന്ന സ്വന്തം പിതാവിനെ.”
       ഒരു വെള്ളിടി പോലെയാണ് ആ വാര്‍ത്ത ഞാന്‍ കേട്ടത്. കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. ശരീരമാകെ ഒരു വിറയല്‍ ബാധിച്ചു. നെഞ്ചില്‍ ഒരു വിങ്ങല്‍. ഞാന്‍ ഡസ്കില്‍ മുഖമമര്‍ത്തി കുനിഞ്ഞിരുന്നു. മനസ്സില്‍ പലപല ചിത്രങ്ങള്‍ തെളിഞ്ഞുകൊണ്ടിരുന്നു. അച്ചായനോടോത്ത് ആദ്യമായി സ്കൂളില്‍ പോയതും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയതും പെരുന്നാള് കൂടിയതും അങ്ങനെ നിരവധി മുഹൂര്‍ത്തങ്ങള്‍. മനസ്സിന്റെ സമനില തെറ്റിയ വേളയില്‍ ചെയ്ത മഹാപരാഥത്തെ ഓര്‍ത്തു മനസ്സ് നീറി.
   ഡോക്ടര്‍ കസേര വിട്ടെഴുന്നേറ്റു എന്റെ പിന്നില്‍ വന്നുനിന്ന് എന്റെ തോളില്‍ കൈവെച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ആ സാന്ത്വനസ്പര്‍ശം എന്റെ മനസ്സിന്റെ ഭാരം ലഘൂകരിക്കുന്നത് ഞാന്‍ അറിഞ്ഞു. അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ഞാന്‍ വളരെനേരം കരഞ്ഞു. എന്റെ കണ്ണുനീര്‍ വീണു അദ്ദേഹത്തിന്റെ വെളുത്ത കോട്ട് നനഞ്ഞിട്ടുണ്ടാവും.
       “ടെസ്റ്റ്‌ എഴുതാന്‍ തിരുവന്തപുരത്ത് പോയി മടങ്ങുന്ന സമയത്താണ് മാത്യൂവിന്റെ സര്‍ട്ടിഫിക്കറ്റുകളും പണവും നഷ്ടമാവുന്നത്. അതോടെ സമനില തെറ്റുകയായിരുന്നു.  പല സ്ഥലത്തും അലഞ്ഞുതിരിഞ്ഞു മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍  മുഴുഭ്രാന്തായിരുന്നു. അറിവില്ലായ്മ കൊണ്ടാവാം നിനക്ക് നല്ല ചികില്‍സ ലഭിച്ചില്ല. ആരുടെയോ ഉപദേശം കേട്ട് മന്ത്രവാദത്തിന്റെ പിറകേ പോയതുകൊണ്ടാണ് ഈ അനര്‍ത്ഥങ്ങള്‍ എല്ലാം ഉണ്ടായത്. നിന്റെ  കുടുംബത്തിന്  താങ്ങും തണലുമായിരുന്ന  അച്ചായനെ നഷ്ടമായത്.” 
          “അമ്മയും സഹോദരിമാരും ഒരു ഞായറാഴ്ച കാലത്ത് പള്ളിയില്‍ പോയ സമയത്താണ് നീയത് ചെയ്തത്. ഫാക്ടറിയില്‍ രാത്രിജോലി കഴിഞ്ഞെത്തി ഉറങ്ങിക്കിടന്ന അച്ചായനെ നീ തലയ്ക്കു അടിച്ചുകൊന്നു. അച്ചായന്‍ പിടഞ്ഞു മരിക്കുമ്പോള്‍ നീ മുറിക്കുള്ളില്‍ ഇരുന്നു TV കാണുകയായിരുന്നു. ആ കേസ്‌ കോടതിയിലെത്തി. മനോരോഗിയായ നിന്നെ വിദഗ്ധ ചികില്‍സക്ക് ഇവിടേയ്ക്ക് അയച്ചു. അങ്ങനെയാണ് നീ ഇവിടെ എത്തിയത്. നിന്നെ ഇവിടെ അഡ്മിറ്റ്‌ ചെയ്തുകഴിഞ്ഞ് നിന്റെ ബന്ധുക്കള്‍ ആരും ഇതുവഴി വന്നിട്ടില്ല. അവര്‍ എല്ലാം നിന്നെ ഉപേക്ഷിച്ച മട്ടാണ്. ഇനി നീ മടങ്ങി ചെന്നാല്‍ അവര്‍ നിന്നെ സ്വീകരിക്കും എന്ന് എനിക്ക് തോന്നുന്നില്ല”.
  “എന്താണ് നിന്റെ അഭിപ്രായം. നിനക്ക് നാട്ടില്‍ പോകണോ? അമ്മയെയും സഹോദരിമാരെയും കാണണോ?”
   “തീര്‍ച്ചയായും. എനിക്ക് നാട്ടില്‍ പോകണം. അവിടെയാണ് എന്റെ വേരുകള്‍. മനസ്സിന്റെ താളം തെറ്റിയ നേരത്ത് ഞാന്‍ ചെയ്തത് മഹാപരധമാണ്. അതിനു എന്ത് ശിക്ഷ കിട്ടിയാലും മതിയാവില്ല. പക്ഷെ എന്റെ അമ്മ എല്ലാം ക്ഷമിക്കുന്നവളാണ്. സഹോദരിമാര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. എങ്കിലും അവര്‍ എങ്ങനെ പെരുമാറും എന്നറിയില്ല. പിന്നെ എനിക്ക് അടുത്ത ഒന്നുരണ്ട്‌ സുഹൃത്തുക്കളുണ്ട്. അവരെ ഒന്ന് കാണണം. എല്ലാവരും എന്നെ കൈയ്യൊഴിയും എന്ന് തോന്നുന്നില്ല.”
     “ശരി നീ പൊയ്ക്കൊള്ളൂ. അധികം പ്രതീക്ഷ ഒന്നും വേണ്ട. ഇവിടുന്നു ചികില്‍സ കഴിഞ്ഞു പോയവരില്‍ ഭൂരിപക്ഷത്തിന്റെയും വിധി നിനക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു”.
     നാട്ടില്‍ ബസ്സിറങ്ങുമ്പോള്‍ സന്ധ്യയോടടുത്തിരുന്നു. വെയിറ്റിംഗ് ഷെഡില്‍ ഉണ്ടായിരുന്നവര്‍ സംശയത്തോടെ നോക്കുന്നുണ്ട്. താടിയും മുടിയും നീട്ടി വളര്‍ത്തിയ എന്നെ അവര്‍ക്ക് മനസ്സിലായിട്ടില്ല. ആരോടും ഒന്നും സംസാരിക്കണം എന്ന് തോന്നിയില്ല. പള്ളിയോട് ചേര്‍ന്നുകിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ ഞാന്‍ സാവധാനം  നടന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നു. ഒന്നുരണ്ട്‌ കുട്ടികള്‍ കഴ്ച്ചക്കാരായ്‌ വെറുതെ ഇരിപ്പുണ്ട്. ഗ്രൌണ്ട് കഴിഞ്ഞു കയറ്റം കയറിയാല്‍ വീടെത്തി. വീട്ടുവാതില്‍ക്കല്‍ ഒരു ലൈറ്റ് കത്തിക്കിടക്കുന്നത് ഞാന്‍ അകലെ നിന്നെ കണ്ടു.
   അരഭിത്തിയോട് ചേര്‍ന്ന് ഒരു കസേരയിട്ടിരുന്നു അമ്മച്ചി ടീവീ കാണുകയാണ്. മുറ്റത്ത് കാല്‍പെരുമാറ്റം കേട്ട് അമ്മച്ചി തലതിരിച്ചു. ഒറ്റ നോട്ടത്തില്‍ തന്നെ അമ്മച്ചി എന്നെ തിരിച്ചറിഞ്ഞു. അമ്മച്ചി മുറ്റത്തേക്ക് ഓടിയിറങ്ങി വരികയായിരുന്നു.
 “മോനെ മാത്തുക്കുട്ടീ..  എന്ത് കോലമാടാ ഇത്.”
 അമ്മച്ചി വന്നെന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖത്തും തലമുടിയിലും തലോടിക്കൊണ്ട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.
 ശബ്ദം കേട്ട് എല്സയും മേരിയും മേഴ്സിയും ഇറങ്ങി വന്നു. പക്ഷെ അവര്‍ അകന്നുമാറി നിന്നതേയുള്ളൂ. അടുത്തേക്ക് വരുവാന്‍ അവര്‍ ഭയക്കുന്നതായി തോന്നി. ഒന്നും മിണ്ടാതെ നിന്ന അവരുടെ കണ്ണുകളില്‍ ഭയവും അമ്പരപ്പും വെറുപ്പും അതിലുപരി മറ്റെന്തോ വികാരം നിറഞ്ഞിരിക്കുന്നതായി തോന്നി.
 കാപ്പിയും പലഹാരവും വന്നു. അയല്‍വാസികള്‍ വന്നു. നാട്ടുകാര്‍ പലരും വന്നു. പലതും ചോദിച്ചു. ചികിത്സയെക്കുറിച്ച്, ആരോഗ്യത്തെക്കുറിച്ച്, ഇപ്പോഴുള്ള മാനസിക നിലയെക്കുറിച്ച്, ഭാവി തീരുമാനങ്ങളെക്കുറിച്ച്. അസുഖം ഭേദമായതിനെ കുറിച്ച് ഞാന്‍ പറഞ്ഞത് പലര്‍ക്കും വിശ്വാസം ആയിട്ടില്ല എന്ന് തോന്നി. മനോരോഗ ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഞാന്‍ എടുത്തു കാണിച്ചു. തുടര്‍ന്ന് കഴിക്കേണ്ട ചില മരുന്നുകള്‍, അതിന്റെ കുറിപ്പടികള്‍ എല്ലാം ഒരു പ്രദര്‍ശന വസ്തു പോലെ ഞാന്‍ നിരത്തിവെച്ചു. രാത്രിയില്‍ ആളൊഴിഞ്ഞപ്പോള്‍ അരഭിത്തിയില്‍ ഞാന്‍ തനിച്ചായി. മാറിയുടുക്കാന്‍  ഒരു മുണ്ട് അമ്മകൊണ്ടുവന്നു തന്നു.
   ആവി പറക്കുന്ന കുത്തരിക്കഞ്ഞിയും പയറ് തൊകരനും ആയിരുന്നു അത്താഴം. വരാന്തയില്‍ കിടന്ന കയറുകട്ടിലില്‍ അമ്മ വിരിച്ചു തന്ന പായില്‍ ഞാന്‍ കിടന്നുറങ്ങി.
    കനത്ത മൂത്ര ശങ്കയോടെയാണ് ഞാന്‍ പുലര്‍ച്ചെ ഉറക്കമുണര്ന്നത്. എന്റെ കൈകളും കാലും കട്ടിലിനോട് ചേര്‍ത്ത് വലിച്ചുമുറുക്കി കെട്ടിയിരുന്നു. ഒട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥ. ആരാണ് എന്നെ ബന്ധനസ്തനാക്കിയത്, എപ്പോള്‍ , എന്തിന് എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. ആരെങ്കിലും ഉണര്‍ന്നു എഴുന്നേറ്റ്‌ വന്നിരുന്നെങ്കില്‍, ഈ കെട്ട് ഒന്ന് അഴിച്ച്‌ തന്നിരുന്നെങ്കില്‍ പുറത്തു പോയി ഒന്ന് മൂത്രം ഒഴിക്കാമായിരുന്നു. എന്റെ അസുഖം മാറിയ കാര്യത്തില്‍ ആര്‍ക്കും നല്ല വിശ്വാസം ആയിട്ടില്ല. അതാണ്‌ ഈ പെരുമാറ്റത്തിന്റെ കാരണം.
  മുറിക്കുള്ളില്‍ വിളക്കുതെളിഞ്ഞു. അമ്മയാണ് ആദ്യം പുറത്തേക്കു വന്നത്.
  “നിനക്ക് കട്ടന്‍ചായ എടുക്കട്ടെ”.
  “ആദ്യം എന്നെ ഒന്ന് അഴിച്ചുവിടൂ. ഞാന്‍ ഒന്ന് മൂത്രം ഒഴിക്കട്ടെ.”
“ങേ ...  ആരാണ് നിന്നെ കെട്ടിയിട്ടത്. ഇത് എപ്പോള്‍.”
അമ്മ വന്നു കെട്ട് അഴിക്കാന്‍ നോക്കിയെങ്കിലും കണ്ണിന്റെ കാഴ്ച്ചക്കുറവ് കാരണം സാധിച്ചില്ല.
  “എടീ എല്സേ  ആരാടീ മാത്തുക്കുട്ടീടെ കൈയും കാലും കൂട്ടിക്കെട്ടിയത്. വന്നു അഴിച്ചുവിടടീ.”.
  അമ്മയുടെ ശബ്ദം ഒരു  ശകാരരൂപേണ വീട്ടില്‍ മുഴങ്ങി.
 “കിടന്നു തൊള്ള തുറക്കേണ്ട ഞാനിതാ വരുന്നു”.
 എല്‍സ വന്നു കൈയ്യിലെ കെട്ടഴിക്കുംപോള്‍ പത്രക്കാരന്‍ മോഹനന്‍ കടന്നുവന്നു.
അയാള്‍ കുറച്ചുനേരം ആ കാഴ്ച നോക്കിനിന്നു.
 “അപ്പൊ മാത്തുക്കുട്ടീടെ അസുഖം തീര്‍ത്തും മാറിയില്ലേ?”
   “അസുഖമൊക്കെ മാറി. പിന്നെ ഒരു സെയ്ഫ്റ്റിക്ക് കെട്ടിയിട്ടതാ.”
  “ആ ആ ശരി. പുറത്തേക്കു ഒന്നും വിടേണ്ട കേട്ടോ”.
മോഹനന്‍ അമര്‍ത്തി ഒന്ന് മൂളിക്കൊണ്ടാണ് അടുത്ത വീട്ടിലേക്ക് നടന്നത്. ദിനപ്പത്രത്തോടൊപ്പം ആ ചൂടുള്ള വാര്‍ത്തയും ഗ്രാമത്തില്‍ പ്രചരിച്ചു തുടങ്ങി.
  എന്റെ കൈയും കാലും കെട്ടി വരാന്തയിലെ തണുപ്പത്ത് കിടത്തിയത്തിനു വീട്ടില്‍ ഒത്തിരി വഴക്കും വാഗ്വാദങ്ങളും നടന്നു. ഞാന്‍ ഒന്നിലും ഇടപെടാതെ മൌനമായിരുന്നു പേപ്പര്‍ വായിച്ചുകൊണ്ടിരുന്നു.
     അമ്മയോടൊപ്പം പള്ളി സെമിത്തേരിയില്‍ എത്തിയപ്പോള്‍ വെയിലിന് ഘനം വെച്ച് തുടങ്ങിയിരുന്നു. അച്ചായന്റെ കല്ലറയില്‍ ഒരു മെഴുകുതിരി കത്തിച്ചു ഞാന്‍ മൌനമായി പ്രാര്‍ത്ഥിച്ചു. മനസ്സില്‍ ആയിരം വട്ടമെങ്കിലും ക്ഷമ പറഞ്ഞിട്ടുണ്ടാവും. കുറ്റബോധം കണ്ണുകളെ ഈറനണിയിച്ചു.
      പള്ളിയില്‍ പുതിയ വികാരിയച്ചനായിരുന്നു. നല്ല തേജസ്സുള്ള മുഖമുള്ള ഒരു ചെറുപ്പക്കാരന്‍. ആ കണ്ണുകളില്‍ നിറയുന്നത് സാന്ത്വനവും സ്നേഹവും മാത്രം. അദ്ദേഹം എന്നെ ചേര്‍ത്ത് പിടിച്ച് ശിരസ്സില്‍ തലോടി. പുതിയ ഒരു തൊഴില്‍ കണ്ടെത്തുന്നതിനെപ്പറ്റിയാണ് അച്ചന്‍ അധികവും സംസാരിച്ചത്. ഇടവകയുടെ കീഴിലുള്ള പാരീഷ്‌ ഹാളില്‍ നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ ഒരു ഇംഗ്ലീഷ്‌ അദ്ധ്യാപകന്റെ ഒഴിവുണ്ടന്നും ഞാന്‍ സംസാരിച്ച്‌ ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അച്ചന്‍ ഞങ്ങളെ മടക്കി അയച്ചത്.
   അന്ന് രാത്രി എനിക്കായി ഒരു മുറി തയ്യാറായി.   ഭാവിയെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളോടെയാണ് അത്താഴം കഴിഞ്ഞു ഞാന്‍  മുറിയില്‍ ഉറങ്ങാന്‍ കിടന്നത്. അധികം വൈകാതെ മുറി പുറത്തുനിന്നു പൂട്ടുന്ന ശബ്ദം കേട്ടു. എല്‍സ തന്നെ ആയിരിക്കും. അവള്‍ക്കാന് എന്നില്‍ തീരെ വിശ്വാസം ഇല്ലാത്തത്. സ്വന്തം വീട്ടില്‍ ഞാന്‍ വീണ്ടും തടവില്‍ ആയിരിക്കുന്നു. ഡോക്ടറുടെ സാക്ഷ്യപത്രത്തിലൊന്നും ആര്‍ക്കും വിശ്വാസമില്ല. ഭ്രാന്ത്‌ വന്നാല്‍ മാറില്ല എന്ന രൂഢമൂലമായ വിശ്വാസം.
          ഞാന്‍ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു ഭ്രാന്തന്‍ കഥാപാത്രത്തെ പെട്ടന്ന് ആരും നോര്‍മല്‍ ആയി അംഗീകരിക്കില്ല. അത് കാലം തെളിയിക്കേണ്ടതാണ്. കാത്തിരിക്കുക തന്നെ.
     പത്താം ക്ലാസ്സിലെ ഇംഗ്ലീഷ്‌ അദ്ധ്യാപകന്റെ റോളിലാണ് ഞാന്‍ എത്തിയത്. ട്യൂഷന്‍ സെന്റര്‍ വിട്ടുപോയ പഴയ അദ്ധ്യാപകന്‍ നിര്‍ത്തിയ ഭാഗത്തുനിന്നുതന്നെ ഞാന്‍ പഠിപ്പിച്ചു തുടങ്ങി. തമാശകളും കഥകളും ഉപകഥകളുമായി ക്ലാസ്സ്‌ പുരോഗമിക്കവേ പുറത്ത് എന്തോ ബഹളം കേട്ടാണ് ഞാന്‍ വരാന്തയിലേക്ക് ഇറങ്ങിയത്.
പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുന്നില്‍ കുറെ ആളുകള്‍ കൂടിനില്‍ക്കുന്നു.  രോഷാകുലരായ ആ ആള്‍ക്കൂട്ടം ഉറക്കെ പറയുന്നത് എന്നെ പറ്റി തന്നെ ആയിരുന്നു. ഞാന്‍ ക്ലാസ്‌ എടുത്താല്‍ കുട്ടികളെ അയക്കില്ല, ഞങ്ങളുടെ കുട്ടികളുടെ ജീവന്‍ പണയം വെച്ച് ഒരു പഠനത്തിനും തയ്യാറല്ല. നിങ്ങള്‍ ആ ഭ്രാന്തനെ പുറത്തേക്കു ഇറക്കിവിട്  അവനെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം എന്ന് അവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു. മറ്റ് ടീച്ചര്‍മാര്‍ അവരെ പറഞ്ഞു മനസ്സിലാക്കുവാനും സമാധാനിപ്പിക്കുവാനും ശ്രമിക്കുന്നുണ്ട്. പക്ഷെ ആരും അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ക്ഷമ കാണിക്കുന്നുണ്ടായിരുന്നില്ല.
   രംഗം വഷളാവാതിരിക്കാന്‍ ഞാന്‍ പുറത്തേക്ക്‌ ഇറങ്ങിച്ചെന്നു.
  “സഹോദരാ എന്റെ അസുഖം എല്ലാം ഭേദമായി. ഇപ്പോള്‍ തികച്ചും നോര്‍മല്‍ ആണ്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. ഞാന്‍ ഇപ്പോള്‍ തന്നെ കാണിച്ചുതരാം”
   “നീ ആരാടാ ഇടയ്ക്കു കയറി സംസാരിക്കാന്‍”. കോപാകുലനായ ആ ചെറുപ്പക്കാരന്‍ എന്നെ പിടിച്ച് തള്ളി. പുറകോട്ടു മലര്‍ന്നുവീണ എന്നെ അവര്‍ കൂട്ടത്തോടെ ആക്രമിക്കയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഞാന്‍ എഴുന്നേറ്റു ഓടി. ആ ജനക്കൂട്ടം പുറകെ ഉണ്ടായിരുന്നു.
    അസഹ്യമായ വേദനയോടെയാണ് ഞാന്‍ കണ്ണുതുറന്നത്. അമ്മച്ചിയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു ഞാന്‍. അതിവേഗം പായുന്ന ഒരു ആംബുലന്‍സിനുള്ളില്‍ അതിന്റെ ചടുലമായ ഇളക്കങ്ങളില്‍ അസ്ഥികള്‍ നുറുങ്ങുന്ന വേദനയോടെ ഞാന്‍ മലര്‍ന്നു കിടന്നു.   അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ മുഖത്തിന്റെ നിറം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രം പോലെ. ആ മുഖത്തേക്ക് നോക്കും തോറും അവ്യക്തത കൂടി കൂടി വന്നു. സമീപത് ഇരിക്കുന്നവരുടെ മുഖങ്ങളും  നിറം നഷ്ടപ്പെട്ടു കറുപ്പിലും വെളുപ്പിലും ആണ് ഞാന്‍ കാണുന്നത്. ഞാന്‍ കണ്ണുകള്‍ ഒന്നുരണ്ടുതവണ തിരുമ്മി അടച്ചു തുറന്നു നോക്കി. പ്രാകാശത്തിന്റെ തീക്ഷ്ണത സാവധാനം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ആംബുലന്‍സിന്റെ ഓട്ടത്തില്‍ ഇളകിയാടുന്ന നിറം മങ്ങിയ ചിത്രങ്ങള്‍ക്കിടയില്‍ ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. അനന്തമായ യാത്ര.

Saturday, 20 February 2016

സ്വര്‍ഗ്ഗാരോഹണം

സ്വര്‍ഗ്ഗാരോഹണം
 അവര്‍ ആറുപേരുണ്ടായിരുന്നു. അടിവാരത്തുനിന്നും മലമുകളിലേക്കുള്ള യാത്രയില്‍ ആയിരുന്നു അവര്‍. അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും. കല്ലും മുള്ളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഉള്ള നടത്തം ദുഷ്കരമായിരുന്നു. ഉയരം കൂടി ജരാനരകള്‍ ബാധിച്ച വൃദ്ധനായിരുന്നു മുന്‍പില്‍. നീളം കൂടിയ ഒരു ഊന്നുവടി അയാള്‍ പിടിച്ചിരുന്നു. രണ്ടാമത് നടന്നിരുന്നത് ഉയരം കുറഞ്ഞ നല്ല തടിയുള്ള ഒരാള്‍ . അയാളുടെ ശരീരം ബലിഷ്ടം ആയിരുന്നെങ്കിലും വാര്ദ്ധക്യലക്ഷണങ്ങള്‍ മുഖത്ത് പ്രകടമായിരുന്നു. മൂന്നാമത് നടന്നിരുന്ന മനുഷ്യന് ഒരു സൈനികന്റെ ഭാവമാണ് ഉണ്ടായിരുന്നത്. ആറടിയിലധികം ഉയരമുണ്ടായിരുന്ന അയാള്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് നടന്നിരുന്നത്. നാലാമതും അഞ്ചാമതും നടന്നിരുന്നവര്‍ ഇരട്ട സഹോദരങ്ങളെപ്പോലെ തോന്നിച്ചു.
     ഏറ്റവും പിന്നില്‍ ഒരു സ്ത്രീയായിരുന്നു. വാര്‍ദ്ധക്യത്തിന്റെ ഉടവ്‌ തട്ടിയ ശരീരമുള്ള അവര്‍ ചെറുപ്പത്തില്‍ ഒരു സുന്ദരി ആയിരുന്നിരിക്കണം. നടപ്പിലും എടുപ്പിലും ഒരു വശ്യത അവര്‍ നിലനിര്‍ത്തിയിരുന്നു. അവളുടെ പിന്നിലായി ഒരു വെളുത്ത നായ ഉണ്ടായിരുന്നു.
   എല്ലാവരും വെളുത്ത വസ്ത്രങ്ങള്‍  ധരിച്ചിരിക്കുന്നു. വളരെ ദൂരം വെയിലത്ത്‌ നടന്നിരുന്നതിനാല്‍ അവരുടെ വസ്ത്രങ്ങള്‍ വിയര്‍പ്പ് പറ്റി നനഞ്ഞിരിക്കുന്നു. മുഖം കരിവാളിച്ചിരിക്കുന്നു. കാല്‍ വണ്ണകളില്‍ നീരുവെച്ചു വീര്‍ത്തിരിക്കുന്നു. മുന്‍പില്‍ നടക്കുന്ന വൃദ്ധന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് യാത്ര. അവര്‍ ആരും തിരിഞ്ഞ്‌ നോക്കുന്നുണ്ടായിരുന്നില്ല. തൊട്ടുമുന്പിലുള്ള കാഴ്ച്ചകളല്ലാതെ പ്രകൃതിയുടെ നിറങ്ങളും ദൃശ്യങ്ങളും സൗന്ദര്യവും ഒന്നും അവരുടെ ദൃഷ്ടിയില്‍ പതിയുന്നുണ്ടായിരുന്നില്ല. എല്ലാം ഉപേക്ഷിച്ചുള്ള യാത്രയാണ്. ചിന്തകളും വിചാരങ്ങളും ഒഴിഞ്ഞ മനസ്സ്‌ ശൂന്യമാണ്. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ല.  അധികാരം, സ്ഥാനമഹിമ, പണം മുതലായ ഒന്നിനോടും ആസക്തിയില്ല. നേടിയെടുക്കുവാനോ പിടിച്ചടക്കുവാനോ തട്ടിതകര്‍ക്കുവാനോ ഒന്നും ഒരു  ആഗ്രഹവുമില്ല. സ്വപ്നം കണ്ടിരുന്ന മനസ്സ്‌ നഷ്ടമായിക്കഴിഞ്ഞു. ആരെയും ഒന്നിനും ആശ്രയിക്കാതെ, ശല്യപ്പെടുത്താതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, സ്വീകരിക്കാതെയുള്ള യാത്ര.
    ജീവിതത്തിലെ എല്ലാ നന്മയും തിന്മയും സുഖവും ദു;ഖവും സത്യസന്ധതയും കാപട്യവും ആത്മാര്‍ത്ഥതയും സ്വാര്‍ത്ഥതയും കണ്ടറിഞ്ഞ് കേട്ടറിഞ്ഞ് അനുഭവിച്ചറിഞ്ഞ് വിരക്തി ബാധിച്ച മനസ്സുമായ്‌ സകലതും ത്യജിച്ചുള്ള യാത്ര. എല്ലാ സമ്പാദ്യങ്ങളും സുഖസൌകര്യങ്ങളും സ്വന്തബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച്കഴിഞ്ഞു.
       അവരെ യാത്രയയക്കാന്‍ നിറകണ്ണുകളോടെ കാത്തുനില്‍ക്കുന്ന അനുയായികളായ പുരുഷാരമുണ്ടായിരുന്നില്ല.  അവരുടെ വാക്കുകള്‍ പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങള്‍  ആജ്ഞകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു നിന്നിരുന്ന ജനസമൂഹം അവരെ മറന്നുകഴിഞ്ഞു. പ്രകൃതി അതിവേഗം ചലിക്കുന്ന സമൂഹത്തിന്റെ ഒപ്പമെത്താനുള്ള വ്യഗ്രതയില്‍  ആയിരുന്നു. കാറ്റും വെളിച്ചവും അഗ്നിയും ജലവും സകല ചരാചരങ്ങളും ആ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
    അവര്‍ ആരെന്ന്‌ അറിയേണ്ടേ? എവിടെ നിന്ന് വന്നു എന്നറിയേണ്ടേ?
നാട് വാണിരുന്ന ഭരണാധികാരികള്‍ ആയിരുന്നു അവര്‍. നീണ്ട കാലം ഭരണയന്ത്രം തിരിച്ചവര്‍. അവരുടെ കൈകളിലായിരുന്നു ഭരണയന്ത്രത്തിന്റെ കടിഞ്ഞാണ്‍. അവരുടെ ചമ്മട്ടിയടിയെടറ്റു കുതിച്ചും കിതച്ചും ഭരണയന്ത്രം എന്ന രഥം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.............................
    സുഗമമായ പാതകള്‍ വളരെ കുറവായിരുന്നു. കല്ലും മുള്ളും കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍. വറ്റിവരണ്ട വയലേലകള്‍. മണലൂറ്റുകാര്‍ നശിപ്പിച്ച ഉണങ്ങി വരണ്ട പുഴകള്‍ . മൊട്ടക്കുന്നുകളായ്‌ മാറിയ ചന്ദനക്കാടുകള്‍. തലയറ്റ ശവശരീരങ്ങള്‍, നിണം പുരണ്ട മാരകായുധങ്ങള്‍ ചിതറി കിടക്കുന്ന സംഘര്‍ഷമേഖലകള്‍. മരക്കൊമ്പില്‍ തൂങ്ങിമരിച്ച കര്‍ഷകരുടെയും അവിവാഹിതരായ ആദിവാസി യുവതികളുടെയും കാല്പാടുകള്‍ പതിഞ്ഞ വഴിത്താരകള്‍. ആ രഥചക്രം ഉരുണ്ട വഴികളില്‍ ആയിരങ്ങളുടെ കിനാവും കണ്ണീരും ജീവിതവും ചവിട്ടിയരക്കപ്പെട്ടു. രക്ഷപ്പെട്ടോടിയ നിരാലംബരുടെ പിന്നാലെ വേട്ടനായ്ക്കളെ പോലെ ഭരണകൂട ഭീകരതയുടെ കറുത്ത കൈകള്‍ നീണ്ടുചെന്നു.
    അവസാനം  ആ രഥത്തിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ചു. കുതിരകള്‍ തളര്‍ന്നുവീണു. ധ്വജം ഒടിഞ്ഞുവീണ  രഥം തകര്‍ന്നു മണ്ണില്‍ പതിച്ചു. രോഷാകുലരായ ജനം രഥത്തിന് നേരെ ഇരമ്പിയെത്തി. അവര്‍ നിരായുധരയിരുന്നു എങ്കിലും ബലിഷ്ടങ്ങളായ  കരങ്ങള്‍ ഉള്ളവരായിരുന്നു. പാറപോലെ ഉറച്ച മനസ്സും ദൃഡനിശ്ചയം സ്പുരിക്കുന്ന നേത്രങ്ങളും ഉള്ളവരായിരുന്നു. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു അടിമകളായി പണി എടുത്തിരുന്നവര്‍ ആയിരുന്നെങ്കിലും  തളരാത്ത ആത്മധൈര്യം ഉള്ളവരായിരുന്നു.
   അലറിപ്പാഞ്ഞുവരുന്ന പുരുഷാരത്തെക്കണ്ട് ഒരു നിമിഷം പകച്ച് നിന്നെങ്കിലും അവസാനം അധികാരികള്‍ രഥമുപേക്ഷിച്ചു ഓടി. തിരിഞ്ഞു നോക്കാതെ ജീവന്‍ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയോടെയുള്ള അവസാനത്തെ കുതിപ്പായിരുന്നു അത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍ പാലത്തിലൂടെയുള്ള ഓട്ടം. ഒരു നിമിഷം തെറ്റിയാല്‍ , കാലൊന്നിടറിയാല്‍ പിന്നെ മരണത്തിന്റെ വായിലേക്കായിരിക്കും. രഥത്തിനുള്ളില്‍ താഴിട്ടു പൂട്ടി വെച്ചിരുന്ന അളവറ്റ സമ്പാദ്യത്തെ കുറിച്ച് അവര്‍ ഓര്‍ത്തില്ല.
   ലക്ഷ്യമില്ലാത്ത പ്രയാണം എത്ര ദൂരം താണ്ടി എന്നവര്‍ക്കറിയില്ല. നഷ്ടമായതൊന്നും തിരിച്ചുകിട്ടില്ല എന്ന ബോധം അവരില്‍ വളര്‍ന്നുവന്നു. പുതിയ മേച്ചില്‍ പുറങ്ങള്‍ കാണുവാനാവാതെ അവരുടെ മനസ്സിടറി. അപ്രാപ്യമായ ലക്ഷ്യങ്ങളും സഫലമാവാത്ത സ്വപ്നങ്ങളും അവരുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. അവസാനം, കാലം അവരുടെ ചിന്തകളെ പാകപ്പെടുത്തി. സര്‍വ്വവും മായയാണന്നും, ആശയാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണമെന്നും, പരമമായ സത്യം സ്നേഹമാണന്നും അവര്‍ തിരിച്ചറിഞ്ഞു. പിന്നെ അവരുടെ ലക്ഷ്യം മോക്ഷപ്പ്രാപ്തി മാത്രമായി. മോക്ഷം തേടിയുള്ള യാത്രയില്‍ അവര്‍ പിന്നിട്ട വഴികള്‍ ഏറെയാണ്. എല്ലാ പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ച്‌ ഗംഗയിലും പാപനാശിനിയിലും മുങ്ങിക്കുളിച്ച് കൈലാസത്തിലേക്കുള്ള യാത്രയിലാണ്.
   “ജേഷ്ഠ ഗിരിജ തളര്‍ന്നുവീണു. അവള്‍ക്കിനി നടക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. മരണത്തിന്റെ കാലൊച്ചകള്‍ അങ്ങ് കേള്‍ക്കുന്നില്ലേ? ഒരിറ്റ് ഗംഗാതീര്‍ത്ഥം അവള്‍ക്ക്‌ കൊടുക്കേണ്ടേ?. ഇത്രയും നാള്‍ നമ്മുടെ സുഖത്തിലും ദു:ഖത്തിലും  എല്ലാം അവള്‍ നമ്മോടൊപ്പം ഉണ്ടായിരുന്നു.” യാത്രികരിലെ രണ്ടാമന്‍ ഒന്നാമനോട് പറഞ്ഞു.
     “വേണ്ടാ... തിരിഞ്ഞുനോക്കാതെ നടന്നുകൊള്ളു. അവള്‍ക്കു മരണം വിധിക്കപ്പെട്ടതാണ്. ഏല്പിച്ച കര്‍ത്തവ്യങ്ങള്‍ വേണ്ടവിധം നോക്കാതെ പുതുമാരനുമായി ഉല്ലസിച്ച് നടക്കുകയായിരുന്നു അവള്‍ . ഗോത്രവര്‍ഗക്കാരുടെ ക്ഷേമം നോക്കുകയായിരുന്നു അവളുടെ കര്‍ത്തവ്യം. അതിനായി നീക്കിവെച്ച പണം ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതിന് അവള്‍ മൌനസമ്മതം നല്‍കി. അതിനാല്‍ ഗോത്രവര്‍ഗക്കാര്‍ ഇന്നും മദ്യത്തിന് അടിമയായ്‌ പട്ടിണിയില്‍ കഴിയുന്നു.”
      ജേഷ്ഠന്റെ വാക്കുകള്‍  രണ്ടാമനെ തൃപ്തനാക്കിയില്ല എങ്കിലും അനുസരിച്ച് മാത്രം ശീലമുള്ള അയാള്‍ തലയും താഴ്ത്തി മുന്നോട്ടു നടന്നു. കുറച്ചു സമയത്തിന് ശേഷം അഞ്ചാമത് നടന്നിരുന്ന പുരുഷന്‍ തളര്‍ന്നുവീഴുന്ന ശബ്ദം കേട്ടു
    . “ജേഷ്ഠ കുഞ്ഞനുജന്‍ തളര്‍ന്നുവീണു. അവനും മരണത്തോട് അടുത്തെന്നു തോന്നുന്നു. നമുക്ക് അവന് ആവശ്യമുള്ള ശുശ്രൂഷകള്‍ നല്‍കേണ്ടെ?”
     “വേണ്ടാ... തിരിഞ്ഞുനോക്കാതെ നടന്നുകൊള്ളു. അവനും  മരണം വിധിക്കപ്പെട്ടതാണ്. ഏല്പിച്ച കര്‍ത്തവ്യങ്ങള്‍ വേണ്ടവിധം നോക്കാതെ  നാട്ടിലെ യുവതികളുടെ കന്യകാത്വം അപഹരിച്ച് അവരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു അവന്റെ താല്പര്യം. അവന്റെ ഇടപെടലുകള്‍ നീതിന്യായവ്യവസ്ഥയുടെ വിശ്യ്വാസ്യത തന്നെ തകര്‍ത്തുകളഞ്ഞു.”
        ജേഷ്ഠന്റെ വാക്കുകള്‍  രണ്ടാമനെ തളര്‍ത്തിക്കളഞ്ഞു. അയാള്‍ നിസ്സഹായനായി ജേഷ്ടനെ അനുഗമിച്ചു. കുറച്ചു സമയത്തിന് ശേഷം നാലാമത് നടന്നിരുന്ന പുരുഷന്‍ തളര്‍ന്നുവീഴുന്ന ശബ്ദം കേട്ടു
  “ജേഷ്ടാ  മനു വീണുകഴിഞ്ഞു.  അവന്‍ . അങ്ങയുടെ ഏറ്റം പ്രിയപ്പെട്ടവന്‍ ആയിരുന്നില്ലേ.  അവനെയും രക്ഷിക്കേണ്ടന്നാണോ അങ്ങയുടെ അഭിപ്രായം.”
  “അവന്‍ ഒരു ദയക്കും അര്‍ഹനല്ല. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വനഭൂമി പതിച്ചുനല്‍കാന്‍ അവന് അത്യുല്‍സാഹമായിരുന്നു. ഭൂപ്രഭുക്കളെയും മദ്യരാജാക്കളെയും സഹായിക്കാനാണ് അവന്‍ താല്പര്യം കാട്ടിയത്.”
  ജേഷ്ഠന്റെ മറുപടി പ്രതീക്ഷിച്ചതാണങ്കിലും ഒരു സഹയാത്രികന്റെ ദുര്യോഗത്തില്‍ മനമുരുകി അയാള്‍ മുന്നോട്ടു നടന്നു. കുറച്ചു സമയത്തിന് ശേഷം മൂന്നാമത് നടന്നിരുന്ന പുരുഷന്‍ തളര്‍ന്നുവീഴുന്ന ശബ്ദം കേട്ടു. അവന് നേരെ ഉയര്‍ന്ന കുറ്റാരോപണങ്ങള്‍ ഒരു പരിഷ്കൃത സമൂഹത്തിന്റെ മൂല്യച്യുതികളിലേക്കുള്ള ഒരു എത്തിനോട്ടം ആയിരുന്നു.
  “അവന്‍ വിദ്യാഭ്യാസമേഖലയാകെ അലങ്കോലമാക്കി. ഉന്നത വിദ്യാഭ്യാസം സമ്പന്നവര്‍ഗ്ഗത്തിന് മാത്രം അര്‍ഹതപ്പെട്ടതാക്കി. വിദ്യാഭ്യാസസ്ഥാപനങ്ങളെ കഴുത്തറുപ്പന്‍ പണമിടപാട് സ്ഥാപനങ്ങളാക്കി.”
    “ജേഷ്ടാ   അടുത്തത് എന്റെ ഊഴമാണ്. മരണം എനിക്കും വിധിക്കപ്പെട്ടതാണന്ന് ഞാന്‍ കരുതുന്നു. എന്റെ തെറ്റുകള്‍ മനസ്സിലാകുവാനുള്ള ഒരു അവസരം എനിക്ക് കിട്ടുമോ? “ രണ്ടാമന്റെ ശബ്ദം ഇടറിയിരുന്നു.
   “ നീ നിയമപാലകരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. കുറ്റവാളികളെ സംരക്ഷിക്കാനും എതിരാളികളെ ഇല്ലായ്മ ചെയ്യാനുമാണ് നീ അവരെ ഉപയോഗിച്ചത്. കാര്യക്ഷമതയുള്ളവരെ നീ അപകീര്‍ത്തിപ്പെടുത്തി. എന്റെ ഇരിപ്പിടം ആയിരുന്നു നിന്റെ ലക്‌ഷ്യം. അതിനായി നീ മെനഞ്ഞ കുതന്ത്രങ്ങള്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു. പുറമേ സ്നേഹം നടിച്ചു നീ പിന്നില്‍ നിന്നും കുത്തുകയായിരുന്നു.”
    ജേഷ്ഠന്റെ മറുപടി കേട്ട് അല്‍പസമയത്തിനുള്ളില്‍ രണ്ടാമന്‍ തളര്‍ന്നുവീണു. തിരിഞ്ഞുനോക്കാതെ മലമുകളിലേക്ക് നടന്നുനീങ്ങുന്ന ജേഷ്ടന്‍ അയാളുടെ ദൃഷ്ടിപഥത്തില്‍ നിന്നും മറഞ്ഞു. ഒരു പൊങ്ങുതടി പോലെ അയാള്‍ മരണത്തിന്റെ തീരത്തിലേക്ക് ഒഴുകി അടുത്തുകൊണ്ടിരുന്നു. ഏറ്റവും പിന്നിലായി നടന്നും ഓടിയും ആ യാത്രാസംഘത്തെ അനുഗമിച്ചുകൊണ്ടിരുന്ന നായ വീണുകിടക്കുന്ന രണ്ടാമന്റെ അവസാന രംഗങ്ങള്‍ നോക്കിനിന്നു. ആ ശരീരത്തിലെ അവസാന ചലനവും നിലച്ചുകഴിഞ്ഞപ്പോള്‍ നായ മലമുകളിലേക്കുള്ള വഴിയിലൂടെ മുന്നോട്ടോടി.
   ഒന്നാമന്‍ മലമുകളില്‍ എത്താറായി കഴിഞ്ഞു. ആകാശം ഇരുണ്ടുതുടങ്ങി. സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ അപ്രത്യക്ഷനായി കഴിഞ്ഞെങ്കിലും അവന്‍ വിതറിയ കുറെ പ്രകാശരശ്മികള്‍ ആകാശത്തില്‍ അവശേഷിച്ചിരുന്നു.
   എവിടെയോ ഒരു ശംഖൊലി മുഴങ്ങി. അയാള്‍ ശംഖൊലി കേട്ട ദിക്കിലേക്ക് നോക്കി. അകലെ നിന്നും ഒരു രഥം പറന്നുവരുന്നു. വെള്ളക്കുതിരകളെ പൂട്ടിയ സ്വര്‍ഗ്ഗീയരഥം. അത് ഓടിച്ചിരുന്നത് ഇന്ദ്രനായിരുന്നു. സര്‍വ്വാഭരണ വിഭൂഷിതനായ ഇന്ദ്രന്റെ മാസ്മരപ്രഭയില്‍ അയാള്‍ നമ്രശിരസ്കനായി.
      “നിന്റെ അനുഗാമികളൊക്കെ മരണപ്പെട്ടു കഴിഞ്ഞു. അവര്‍ ചെയ്ത തെറ്റുകളുടെ ഫലം അവര്‍ അനുഭവിച്ചു. ഞാന്‍ വന്നത് എന്തിനെന്ന് നിനക്ക് മനസ്സിലായോ?”
    ഇന്ദ്രന്റെ ഘനഗംഭീരമായ ശബ്ദം കേട്ട് അയാള്‍ തലയുയര്‍ത്തി.
“അറിയാം പ്രഭോ. എന്റെ സ്വര്‍ഗ്ഗാരോഹണത്തിന്. എന്നെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍. പക്ഷേ, എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ നായയെക്കൂടി എന്റെ കൂടെ രഥത്തില്‍ കയറ്റണം. ഈ നീണ്ട യാത്രയില്‍ അവന്‍ എന്റെ സന്തതസഹചാരി ആയിരുന്നു.  അവനെ ഈ മലമുകളില്‍ ഉപേക്ഷിച്ചു തനിയേ ഒരു സ്വര്‍ഗ്ഗാരോഹണത്തിന് ഞാന്‍ ആഗ്രഹിക്കുന്നില്ല.”
  “ആജ്ഞകള്‍ മാത്രം നല്‍കിയിരുന്ന നീ അപേക്ഷിക്കുന്നോ.?  നിനക്ക് തെറ്റ് പറ്റി ധര്‍മജാ. നിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കുകയല്ല എന്റെ ദൌത്യം. നിന്നക്കുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയാണ്.”
   “എനിക്കുള്ള  കുറ്റപത്രമോ .? ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്.? ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ച്‌ ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല.”
  “നിന്റെ തെറ്റുകള്‍ നിനക്ക് മനസ്സിലാവുന്നില്ലാ എന്നതാണ് അത്ഭുതം. നിന്റെ കൂട്ടുകാര്‍ ചെയ്ത തെറ്റുകള്‍ എല്ലാം നീ കണ്ടില്ലാ എന്ന് നടിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവരെ “തെളിവില്ലാ തെളിവില്ലാ” എന്ന് പറഞ്ഞു പിന്തിരിപ്പിച്ചു. സൂര്യഭഗവാനെ വരെ നീ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ഭരണധൂര്ത്തിന്റെയും അഴിമതിയുടെയും കടബാധ്യതകള്‍ ഭാരമേറിയ ഒരു നുകം പോലെ സാധാരണ ജനങ്ങള്‍ ചുമക്കുന്നത് നീ കണ്ടില്ലന്നു നടിച്ചു. ആദര്‍ശത്തിന്റെ ഒരു വെളുത്ത കുപ്പായമിട്ട് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് നേരെ നീ മുഖം തിരിച്ചുനിന്നു. ഇനിയും പറയുവാനാണങ്കില്‍ നിരവധിയാണ്. പക്ഷെ നീചനായ നിന്നോട് സംസാരിച്ചു നില്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.”
            ഇന്ദ്രന്‍ ഉയര്‍ത്തിയ കുറ്റാരോപണങ്ങള്‍ വിഷം പുരട്ടിയ അസ്ത്രങ്ങള്‍ പോലെ ധര്‍മജന്റെ ഹ്രദയത്തിലാണ് തറച്ചത്. ഒരു വാക്ക് സംസാരിക്കാനാവാതെ നീറിപ്പിടയുന്ന മനസ്സുമായി ധര്‍മജന്‍  തറയില്‍ മുട്ടുകുത്തിയിരുന്നു.
  “ഈ നായയെ, അല്ല നായ്ക്കളുടെ സംഘത്തെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ വന്നിരിക്കുന്നത്.”
   ഇന്ദ്രന്റെ വാക്കുകള്‍ കേട്ട് അയാള്‍ തിരിഞ്ഞു നോക്കി. അനുസരണയോടെ പിന്നാലെ നടന്നിരുന്ന വളര്‍ത്തുനായയുടെ സ്ഥാനത്ത് നൂറുകണക്കിന് വേട്ട നായ്ക്കള്‍ കുതിച്ചുചാടാന്‍ തയ്യാറായി നില്‍ക്കുന്നു.
     “ഈ നായകളുടെ സ്വര്‍ഗ്ഗാരോഹണത്തിന് മുന്‍പ്‌ അവറ്റകള്‍ക്ക് ഒരു സല്ക്കര്‍മം കൂടി ചെയ്തു തീര്‍ക്കുവാന്‍ ഉണ്ട്.  അതുകൂടി കഴിഞ്ഞാല്‍   ഈ നായകളുടെ  ജീവിതദൌത്യം  പൂര്‍ത്തിയാകും. “
       ഇന്ദ്രന്റെ  കോപത്തോടെയുള്ള വാക്കുകള്‍  ഒരു തീമഴ പോലെ ധര്‍മജന്റെ മേല്‍ പതിച്ചു. കടിച്ചുകീറാന്‍ തയ്യാറായി നില്‍ക്കുന്ന നായ്ക്കള്‍ ആരുടെയോ ആജ്ഞ പ്രതീക്ഷിച്ച് നില്‍ക്കുന്നത് പോലെ തോന്നിച്ചു.  അവയുടെ ചുവന്നുകലങ്ങിയ  കണ്ണുകള്‍, കൂര്‍ത്ത പല്ലുകള്‍, വന്യമായ മുരള്‍ച്ച എല്ലാം അയാളെ ഭയചകിതനാക്കി.
   പെട്ടന്ന്  ആകാശം  കറുത്തിരുണ്ട് ഭൂമിയാകെ ഇരുള്‍ പരന്നു. കനത്ത കാറ്റും മഴയും ഇടിവെട്ടലും തുടങ്ങിയത് വളരെ പെട്ടന്നാണ്. വേട്ടയാടപ്പെടുന്ന ഒരു മൃഗത്തിന്റെ മനസ്സോടെ ധര്‍മജന്‍ പിന്തിരിഞ്ഞോടി. നായ്ക്കളുടെ കൂട്ടം അയാളുടെ പുറകെ കുതിച്ചു.