Thursday 12 July 2012

രക്തസാക്ഷി

രക്തസാക്ഷി
നീ, രക്തസാക്ഷി,
 കൊടിയേന്തിയണികള്‍ക്ക്
മുന്‍പേ നടന്നവന്‍ വീറുറ്റ വിപ്ലവ
കാറ്റില്‍ നയിക്കാന്‍ പിറന്നവന്‍.

നിന്‍പാതകള്‍ കൂര്‍ത്തമുള്‍മേടുകള്‍
നിന്‍വാക്കുകള്‍ അഗ്നിനാളങ്ങളായ്
നിന്കാഴ്ചകള്‍ പൊന്‍വെളിച്ചങ്ങളായി
നിന്ചിന്തകള്‍ നിര്‍വികല്പലക്ഷ്യം

കൈകോര്‍ത്തുനിന്നവര്‍ ശത്രുക്കളായതും
കൈകളില്‍ ഖട്ഗങ്ങള്‍ വന്നുനിറഞ്ഞതും
രാവിന്‍മറവില്‍ കരുക്കള്‍ നിരന്നതും
രാത്രിയില്‍ വെട്ടേറ്റ് ജീവന്‍വെടിഞ്ഞതും

ഓര്‍ക്കുന്നു ഞാന്‍ എന്റെ സ്വപ്നവേഗങ്ങളില്‍
കണ്ണുനീര്‍ വീണു നനഞ്ഞമണ്‍വീഥിയില്‍
കാത്തിരിപ്പിന്റെ യുഗങ്ങള്‍ക്കുമപ്പുറം
വീണ്ടും ജനിക്കുമോ വെള്ളരിപ്രാവുപോല്‍

6 comments:

  1. വീണ്ടും ജനിക്കട്ടെ..

    വീണതല്ലവന്‍
    വീണ്ടുമുയിര്‍ക്കുവാന്‍
    വിത്തുപോലെ മ
    മറഞ്ഞിരിപ്പുണ്ടവന്‍..

    ReplyDelete
  2. വീണ്ടും ജനിക്കും
    വീണ്ടും ത്യജിക്കപ്പെടും
    വീണ്ടും തീര്‍ക്കപ്പെടും

    വിപ്ലവങ്ങള്‍ക്ക് അന്തമേയില്ല
    നായകര്‍ മാത്രം മാറി വന്നേക്കാമെങ്കിലും

    ReplyDelete
  3. ഇല്ലമരിക്കില്ലെന്നും നമ്മുടെ
    ഉള്ളിനുള്ളിൽ ജീവിക്കും

    ReplyDelete
  4. രക്തസാക്ഷികൾ-ഒടുങ്ങാത്ത മൂലധനം കൂടിയാണ്.

    ReplyDelete
  5. അവനവനു വേണ്ടിയല്ലാതെ അപരന്നു വേണ്ടി ചൊരിയുന്ന രക്തം എന്നാണല്ലോ രക്ത സാക്ഷിത്വത്തെ ശ്രീ.മുരുകന്‍ കാട്ടാക്കട വിശേഷിപ്പിച്ചത്.ആ വരികള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി ഈ കവിത.നല്ല രചന.നന്ദി.

    ReplyDelete