Monday, 18 June 2012

സ്നേഹകാഴ്ചകള്‍


സ്നേഹകാഴ്ചകള്‍
എന്‍റെഭാരതമണ്ണില്‍ വിഷവിപ്ലവത്തിന്റെ
വിത്തുകള്‍ പാകീടുന്ന രാഷ്ട്രീയക്കീടങ്ങളെ
ചുടുചോരയുംകണ്ണീര്‍ നിറഞ്ഞകിനാവിന്റെ
തീക്ഷ്ണനൊമ്പരങ്ങളും നഷ്ടജീവിതങ്ങളും
    തെരുവില്‍രക്തത്തിനായ്‌ പടവെട്ടീടുന്നതും
    തിരഞ്ഞുപിടിച്ചേവം കശാപ്പുചെയ്യുന്നതും
    തെറ്റെന്ന്‍ നിനക്കുവാന്‍ ഇന്നിവര്‍ ശ്രമിക്കീല
    നഷ്ടമാവുന്നു സ്നേഹ കാഴ്ചകളിന്നെന്‍ നാട്ടില്‍
വിപ്ലവക്കാറ്റില്‍രക്തം ചിന്തിയ യോദ്ധാക്കളും
യുദ്ധക്കളത്തില്‍ ശാന്തി ദൂതരായണഞ്ഞോരും
ഗാന്ധിതന്‍ സിദ്ധാന്തങ്ങള്‍ ഉറക്കെപ്പാടുന്നോരും
താമരപ്പൂവിന്‍ ഗന്ധം കാത്തുകാത്തിരുന്നോരും
   തരുമോയെനിക്കേറ്റം പ്രിയമേറുമാദിവ്യ
   പ്രഭയില്‍ കുളിര്‍തൂകും സ്നിഗ്ദ്ധമാംപ്രഭാതങ്ങള്‍
   ശാന്തിയും സമാധാന പൂര്‍ണമാംനീലാകാശം
   നിറയും സ്നേഹത്തിന്റെ കാഴ്ചകളിന്നെന്‍നാട്ടില്‍ 

3 comments:

  1. ഒരു പ്രത്യാശാഗീതം....സുന്ദരം

    ReplyDelete
  2. സ്നേഹം എന്ന വാക്കിന് ഇന്ന് അര്‍ത്ഥം പകര്‍ന്നിരിക്കുന്നു.സ്വാര്‍ത്ഥം മാത്രം തിരയുന്നവരുടെയിടയില്‍ ഇങ്ങനെ ഒരാളെ കാണാന്‍ കഴിഞ്ഞല്ലോ.നന്ദി കവിക്കും കവിതക്കും.

    ReplyDelete