Monday, 16 April 2012

സാക്ഷി


ഇടവഴിയിലേക് ഇറങ്ങിയതും മഴ പെയ്തുതുടങ്ങിയത് പെട്ടന്നാണ്.വാനിറ്റിബാഗില്‍നിന്നു കുട പുറത്തെടുക്കുന്നതിന് മുന്‍പ് സാരിയും ബ്ലൌസും പാതിയിലധികം നനഞ്ഞുകഴിഞ്ഞിരുന്നു. മഴയുടെ ശക്തി കൂടിവന്നു. റബ്ബVമരത്തലപ്പുകളിW കാറ്റ് വീശി. പുതുമണ്ണിന്റെ ചൂടേറ്റ്കലങ്ങിയ  മഴവെള്ളം കുത്തിയൊലിച്ച് ഒഴുകി. മൊട്ടക്കുന്നില്‍നിന്നുള്ള ഇടവഴിയിലൂടെ കരിയിലകളും ചുള്ളിക്കമ്പുകളും കലങ്ങിയ വെള്ളത്തിന്‍റെ ഒഴുക്കില്‍ കൈത്തോടും പുഴയും താണ്ടി അകലങ്ങളിലേക്ക് നീങ്ങിതുടങ്ങി. മഴയുടെ പാളികള്‍ കാറ്റില്‍` പറന്ന്‍ കുടയുടെ തിരശ്ശീലയില്‍ ചെണ്ടമേളം നടത്തി. ആകാശത്തെ പിളര്‍ന്നുകൊണ്ട് ഇടിവാള്‍ മിന്നി. ഇടിയുടെ മുഴക്കവും മഴയുടെ ഇരമ്പലും ഉച്ചാവസ്തയിലുള്ള അസുരസംഗീതംപോലെ കാതില്‍ മുഴങ്ങി.
റബ്ബര്‍ മരങ്ങZ വെട്ടിമാറ്റി പുതിയ തൈകZ നട്ടുവളര്‍ത്തിയ തോട്ടത്തിലെ ഒറ്റപ്പെട്ട വീട് ഇടിമിന്നലില്‍ തിളങ്ങി. തെക്കുംതല തൊമ്മിച്ചന്റെ ഇരുനിലവീട്. മുകളിലെ നിലയില്‍ മാസവാടകയ്ക്ക് താമസിക്കുകയാണ് ഗ്രേസിയും കുടുംബവും. ഭര്‍ത്താവ്‌ ജോസ്‌ അകലെ നഗരത്തില്‍ ബാങ്ക്മാനേജV ആണ്. ശനിയാഴ്ച രാത്രിട്രെയിന് വന്ന്‌ തിങ്കളാഴ്‌ച പുലര്‍ച്ചെ മടങ്ങും. ഗ്രേസി അടുത്തുള്ള സര്‍ക്കാV സ്കൂളില്‍ അദ്ധ്യാപികയാണ്. കുട്ടികള്‍ പട്ടണത്തിലെ ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ പഠിക്കുന്നു.
കുട്ടികള്‍ ക്ലാസും,  റ്റ്യൂഷനും കഴിഞ്ഞ് വരാന്‍ ഇനിയും വൈകും.അതിനുമുന്‍പ്‌ എന്തെങ്കിലും പലഹാരം ഉണ്ടാക്കി വെക്കണം. അവര്‍ വരുമ്പോള്‍ ഒന്നും റെഡിയായില്ലന്കിW ബഹളം തുടങ്ങും.
  ചരW വിരിച്ച മുറ്റത്ത്‌ തളംകെട്ടിനിന്ന വെള്ളത്തിW ചവിട്ടി ഞാX സ്റ്റേയര്‍കേസിനടുത്തേയ്ക്ക്‌ നടന്നു. സ്റ്റേയര്‍കേസിW       പായW പിടിച്ച്‌ വഴുക്കW ഉള്ളതിനാW വളരെ ശ്രദ്ധിച്ചാണ് കയറിയത്. സ്റ്റേയര്‍കേസ് കയറിച്ചെല്ലുന്ന ചെറിയ ബാല്‍ക്കണിയിW ഗ്രില്ല് പിടിപ്പിച്ചിട്ടുണ്ടങ്കിലും തൂവാനമടിച്ച്‌ മുഴുവX നനഞ്ഞിരിക്കുന്നു. കുട മടക്കി ഭിത്തിയില്‍ ചാരിവെച്ച് ബാഗിനുള്ളില്‍ താക്കോലിനായി പരതി. ബാഗിലെ എല്ലാ അറകളും തുറന്നുപരിശോധിച്ചിട്ടും താക്കോല്‍ കണ്ടില്ല. ബാഗിനുള്ളില്‍നിന്ന് ചോറ്റുപാത്രവും തൂവാലയും പേനയും ടെക്സ്റ്റ്‌ബുക്കുകളും പുറത്തെടുത്ത്‌ ബാഗ്‌ തലകീഴായി കുടഞ്ഞുനോക്കിയിട്ടും സാധനം കിട്ടിയില്ല. പൂട്ടിക്കിടന്ന താഴില്‍ ഒന്നുരണ്ടുതവണ വലിച്ച് നോക്കിയിട്ട് ബാഗുമെടുത്ത് ഞാന്‍ സ്റ്റേയര്‍കേസ് ഇറങ്ങി.
   താഴത്തെ നിലയിലെത്തി കോളിംഗ്ബെല്ലിW വിരലമര്‍ത്തി. അകത്തെവിടെയോ മണിമുഴങ്ങി. കതക്‌ തുറന്നത് തൊമ്മിച്ചനാണ്. ഒരു കൈലിമാത്രമാണ് വേഷം. രോമക്കാടുകള്‍ നിറഞ്ഞ അയാളുടെ നെഞ്ചോട്‌ ചേര്‍ന്ന് ഒരു തടിച്ചസ്വര്‍ണമാല. പകുതിയിലേറെ കഷണ്ടിബാധിച്ച തലയില്‍ അങ്ങിങ്ങായി നരച്ചമുടികZ. ഉറച്ച മാംസപേശികള്‍. ലേശം ചുവന്നുകലങ്ങിയ കണ്ണുകZ.
‘ എന്താണ് ടീച്ചര്‍ ആകെ നനഞ്ഞിരിക്കുന്നു.കൈയില്‍ കുടയില്ലായിരുന്നോ.?
  കുടയുണ്ടായിട്ട് കാര്യമൊന്നുമില്ല അച്ചായാ, നല്ല കാറ്റായിരുന്നു. നനയാനുള്ളത് മുഴുവന്‍ നനഞ്ഞു. എന്റെ താക്കോല്‍ കാണുന്നുമില്ല. ഇവിടെ ഡ്യൂപ്ലികേറ്റ് കീ ഉണ്ടങ്കില്‍ ഒന്ന് തരൂ. കുട്ടികZ വരുന്നതിനുമുന്പ്‌ കഴിക്കാX എന്തെങ്കിലും ഉണ്ടാക്കിവെയ്കണം.
    തോമ്മിച്ചX ഒരു തോര്‍ത്തുമുണ്ട് എടുത്തുകൊണ്ടുവന്നു.
‘ ടീച്ചര്‍ തല നന്നായി തുവര്‍ത്തു, പനി പിടിയ്കേണ്ട. പുതുമഴയാണ് സൂക്ഷിക്കണം.’
   നനഞ്ഞൊട്ടിയ ശരീരത്തിലേക്ക് അയാZ ആര്‍ത്തിയോടെ നോക്കുന്നത് കണ്ടില്ലന്നു നടിച്ചുകൊണ്ട് ഞാന്‍ തോര്‍ത്തുമുണ്ട് വാങ്ങി.
‘ അന്നമ്മചേടത്തി എന്തിയേ കാണുന്നില്ലല്ലോ?
 ‘അവളും മോനും കൂടി ആങ്ങളയുടെ വീട്ടില്‍ പോയി. നാത്തൂന്‍ പ്രസവിച്ചുകിടക്കുകയല്ലേ , കൊച്ചിനേം തള്ളേം ഒന്ന് കണ്ടിട്ട് വരാമെന്ന് പറഞ്ഞു പോയതാ. ചിലപ്പോള്‍ നാളയെ വരൂ.’
 അച്ചായX അകത്തേക്ക് നടന്നു. ഞാന്‍ തലമുടിയിലിട്ടിരുന്ന റബ്ബV ബാന്‍ഡ്‌ ഊരിയിട്ട് തല തുവര്‍ത്തി. നനഞ്ഞൊട്ടിയ ശരീരത്തില്‍നിന്ന് നീരാവി പറക്കുന്നു. കഴുത്തിലും തോളിലും മാറിലും വീണ മഴത്തുള്ളികള്‍ ട്യൂബ് ലൈറ്റ് വെളിച്ചത്തിW ചെറുഗോളങ്ങZ പോലെ തിളങ്ങുന്നു. ബ്ലൌസിനുള്ളിലെ വിടവിലേക്ക് ഊര്‍ന്നിറങ്ങിയ താലിമാല സേഫ്റ്റിപ്പിന്നില്‍ കുടുങ്ങികിടക്കുന്നു.
   സിഗരറ്റ്‌ പുകയുടെ മണം നാസാരന്ധ്രങ്ങളെ തഴുകിയ വേളയിW ഞാന്‍ തിരിഞ്ഞുനോക്കി. പുകപടലങ്ങള്‍കിടയില്‍ തൊമ്മിച്ചന്‍. ആ ചുവന്നുകലങ്ങിയ കണ്ണുകള്‍ എന്നെ പൊതിയുകയായിരുന്നു. ദാഹാര്‍ത്തമായ അയാളുടെ  നോട്ടം എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി വരുന്നതായി തോന്നി. ഞാന്‍ അയാളുടെ കണ്ണുകളിലേക്ക്‌ നോക്കി. മനസ്സ്‌ തളരുന്നു. പെട്ടന്ന് ഒരു ഇടിവാള്‍ മിന്നി . ദിഗന്തങ്ങള്‍ നടുങ്ങുമാറ്  ഇടിവെട്ടി., അതോടൊപ്പം വൈദ്യുതിയും നിലച്ചു. കൂട്ടില്‍ കെട്ടിയിട്ടിരിക്കുന്ന വളര്‍ത്തുനായ പേടിച്ചരണ്ട് കുരക്കുവാന്‍ തുടങ്ങി. മഴയുടെ ശക്തി കൂടിവന്നു. കനത്ത കാറ്റ്‌.  രോമങ്ങള്‍ നിറഞ്ഞ തൊമ്മിച്ചന്റെ കൈയ് എന്റെ തോളില്‍ അമര്‍ന്നു.ആദ്യരാത്രിയിലെ നവവധുവിനെപോലെ ഒരു വൈദ്യുതിസ്പര്‍ശമേറ്റ പോലെ  ഞാന്‍ കോരിത്തരിച്ചു. പിന്നെ പിന്നെ .... ഒരു ചെറു ചൂട് സിരകളിലേയ്ക് പടര്‍ന്നുകയറി. അകലെയെവിടെയോ ഒരു മരം കടപുഴകി വീഴുന്ന ശബ്ദം.
 ഷവറിന് ചുവട്ടിW എത്രനേരം നിന്നു എന്നറിയില്ല.എത്ര തവണ ശരീരത്തില്‍ സോപ്പ് തേച്ചു എന്നറിയില്ല. സിഗരറ്റ്‌ പുകയുടെ മണം ശരീരത്തില്‍നിന്ന്‌വിട്ടൊഴിയാത്ത പ്രതീതി. നനചെടുത്ത സാരിയും ബ്ലൌസും പിഴിഞ്ഞ് അയയില്‍ വിരിച്ചിട്ടു. ഡ്രെസ്സിങ്ടേബിളിലെ നീലകണ്ണാടിക്കുള്ളില്‍ കണ്ടത് അപരിചിതയായ ഒരു ഗ്രേസിയെ ആയിരുന്നു. സീമന്തരേഖയില്‍ പ്രത്യക്ഷപ്പെട്ട നരവീണ മുടികZ പിഴുതെറിഞ്ഞു. കണ്പോളകളില്‍ വീണ കറുപ്പ് എന്നുമുതലാണ് കണ്ടുതുടങ്ങിയത്. കവിളുകളില്‍ ചുവന്നുതിളങ്ങുന്ന മുഖക്കുരു. ചുണ്ടുകള്‍ക്ക്‌ അസാധാരണമായ ചുവപ്പ്. എംബ്രോയിഡറി ചെയ്ത മാക്സിയും അതിനുള്ളില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കുചദ്വയങ്ങളും കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ടോ.? കണ്ണുകള്‍ക്ക്‌ തിളക്കം കൂടിയിട്ടുണ്ടോ.?
“ അമ്മേ....അലമാരി തുറന്നിട്ടത് അമ്മയാണോ.?”
അകത്തെ മുറിയില്‍നിന്നും ജിജിമോള്‍ വിളിച്ചു ചോദിച്ചു. തുറന്നുകിടക്കുന്ന അലമാരി. അതിനുള്ളിW അടുക്കി വെച്ചിരുന്ന തുണികള്‍ എല്ലാം തറയില്‍ ചിതറി കിടക്കുന്നു. അലമാരിയില്‍ ആരോ എന്തോ തിരഞ്ഞത് പോലെ എല്ലാം വാരിവലിചിട്ടിരിക്ക്ന്നു. മടക്കി അടുക്കി വച്ചിരുന്ന സാരികള്‍കിടയിW തിരുകി വച്ചിരുന്ന-------രൂപയുടെ കടലാസ് പൊതി കാണുവാനുണ്ടായിരുന്നില്ല.ആഭരണങ്ങZ എല്ലാം ബാങ്ക് ലോക്കറിലായിരുന്നതിനാW അവ നഷ്ടപ്പെട്ടിട്ടില്ല. ഏതോ കള്ളന്‍ വീടിനുള്ളില്‍ കടന്നിരിക്കുന്നു. കണ്ണുകളില്‍ ഇരുട്ട് പരക്കുന്നത് പോലെ തോന്നി. ശരീരമാകെ ഒരു തണുപ്പ്ബാധിക്കുന്നു.വീണുപോവാതിരിക്കാX ഞാX ഒരു കട്ടിലിW ഇരുന്നു. മേശക്ക് മുകളില്‍ ഒരു കത്ത്.അതിനുമുകളില്‍ ഒരു തുറന്ന പേന പേപ്പര്‍വെയ്റ്റ്‌ പോലെ വെച്ചിരിക്കുന്നു.
   ഞാX എല്ലാം കണ്ടു. കുറച്ചുപണം ഞാനെടുക്കുന്നു., വിവാഹഫോട്ടോയും.ആ ഫോടോയ്ക്കിനി നിങ്ങളുടെ ജീവിതത്തില്‍ പ്രസക്തിയില്ല. പോലീസില്‍ പരാതിപ്പെടാതിരിക്കുന്നത് ആവും ബുദ്ധി.
  കള്ളX വെച്ചിട്ട് പോയ കത്ത് ഒരാവര്‍ത്തികൂടി ഞാX വായിച്ചു. മനസ്സില്‍ ഒരു കൊടുങ്കാറ്റടിച്ചു. മുറിവേറ്റ പക്ഷികളുടെ ചിറകടികള്‍ മനസ്സില്‍ മുഴങ്ങി. ഒരു ദേശാടനക്കിളിയെപ്പോലെ അകലേയ്ക് പറന്നകലാന്‍ മനസ്സ്‌ വെമ്പി.
  വ്യഭിചാരകുറ്റത്തിന്‌ പിടിക്കപ്പെട്ട ഒരു അപഥസഞ്ചാരിയെപോലെ രക്ഷപ്പെടുവാന്‍ ഒരു പഴുത് തേടി മനസ്സിടറി.ക്രൂരമായ വിശ്വാസവഞ്ചന. അതാണ്‌ ഞാX ചെയ്തിരിക്കുന്നത്. പരസ്പരമുള്ള വിശ്വാസത്തിന്റെ മതില്കെട്‌ുകള്‍ തകര്‍ന്നുവീണുകഴിഞ്ഞു. സ്നേഹത്തില്‍ പൊതിഞ്ഞ രക്തം പുരണ്ട ഒരു കൊലക്കത്തി ശിരസ്സിനുമുകളില്‍ തൂങ്ങിയാടുന്നു. സ്നേഹനിധിയായ ഭര്‍ത്താവിനെയും കുട്ടികളെയും മറന്ന ശപിക്കപ്പെട്ട നിമിഷങ്ങള്‍. ഒരു പുരുഷശരീരം ഞാX ആഗ്രഹിച്ചിരിന്നുവോ ? അടക്കാനാവാത്ത മാംസദാഹം എന്റെ മനസ്സും ശരീരവും ആഗ്രഹിച്ചിരുന്നുവോ? ഭര്‍ത്താവിനേക്കാZ എന്ത് മേന്മയാണ് ഞാX അയാളിW കണ്ടത്. ഒരു സ്പര്‍ശനത്തിW തകര്‍ന്നുവീഴാവുന്ന ഒരു ചില്ലുകൊട്ടാരം മാത്രമായിന്നോ എന്നിലുണ്ടായിരുന്ന വിശ്വാസം.?
ഹൃദയത്തിലെ വിങ്ങW അനുനിമിഷം വര്‍ദ്ധിച്ചുവന്നു. തീപിടിച്ച മനസ്സുമായി ഞാX മുറിയിലൂടെ അതിവേഗം നടന്നു. ശരീരത്തിലും മനസ്സിലും ആളിക്കത്തുന്ന അഗ്നിജ്വാലകളുടെ ചൂട്‌ ഞാX തിരിച്ചറിഞ്ഞു.
പുറത്തു മഴ പെയ്തുകൊണ്ടിരുന്നു.ഇടിമിന്നലും കാറ്റും കുറഞ്ഞിട്ടുണ്ട്‌. ഞാX ജന്നലിലൂടെ പുറത്തേയ്ക് നോക്കിനിന്നു.  ജന്നലിലൂടെ പുറത്തേയ്ക്കൊഴുകുന്ന ഒരു തുണ്ട് വെളിച്ചത്തില്‍ മഴത്തുള്ളികളുടെ വെള്ളിനൂലുകള്‍ തീര്‍ത്ത ഒരു നേര്‍ത്ത തിരശീല. അതിനുമപ്പുറം അകലെ മലയടിവാരത്തിലെ ഒറ്റപ്പെട്ട വെളിച്ചങ്ങള്‍.
       അമ്മേ...പപ്പയുടെ ഫോണ്‍.’  ജിജിമോള്‍ മൊബൈല്‍ഫോണുംകൊണ്ട് ഓടിവന്നു. ജോസേട്ടന്റെ ഘനഗംഭീരമായ ശബ്ദം. മറുപടി പറയുവാX വാക്കുകZ കിട്ടാതെ ഞാX കട്ടിലില്‍ തളര്‍ന്നിരുന്നു.
         *          *       *
  തീവണ്ടി വിടുവാX അഞ്ച് മിനിറ്റു കൂടിയുണ്ട്‌. ജെനറല്‍ കമ്പാര്‍ട്ട്മെന്റിW സീറ്റുകZ പകുതിയിലേറെ കാലിയാണ്. ജനലിന് സമീപമുളള സീറ്റിലാണ് ഞാX ഇരുന്നത്.  ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസ്‌ കെട്ടുകZ ബാഗില്‍നിന്ന് എടുത്തു ഓരോന്നായി  പരിശോധിച്ച്‌ തുടങ്ങി. ചുവന്ന മഷി നിറച്ച പേന ഉത്തരക്കടലാസുകളിW തെറ്റും ശരിയും അടയാളങ്ങZ രേഖപ്പെടുത്തികൊണ്ടിരുന്നു. ഒന്നരമണിക്കൂര്‍ യാത്രയ്ക്കിടയില്‍ പേപ്പര്‍ മുഴുവX മൂല്യനിര്‍ണ്ണയം നടത്താX കഴിഞ്ഞാW ജോലി എള്‌ുപ്പമായി. വീട്ടിലെത്തിയിട്ട് അല്പം വിശ്രമിക്കാം.
      മുന്നിലുള്ള സീറ്റിW യാത്രക്കാV എത്തി. നാല് ചെറുപ്പക്കാര്‍. അവരുടെ കൈകളില്‍ വിലങ്ങണിഞ്ഞിരുന്നു. കൂടെ നാലു പോലിസുകരുമുണ്ട്. അവരുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പിന്റെ രൂക്ഷഗന്ധം ഉയര്‍ന്നു. നല്ല വെയിലത്ത്‌ നടത്തിക്കൊണ്ട് വന്നതിന്റെ ലക്ഷണമുണ്ട്. കോടതിയില്‍ കേസിന് ഹാജരാകി തിരികെ ജയിലിലേക്ക്‌ കൊണ്ടുപോകുകയവാം.
   രണ്ടുപേര്‍ ബീഡി കത്തിച്ചു വലിച്ചുതുടങ്ങി. കമ്പാര്‍ട്ട്മെന്റിനുള്ളില്‍ ബീഡിപ്പുക നിറഞ്ഞു. മറ്റുയാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാകാതെ അവര്‍ പുകവലി ആസ്വദിക്കുകയാണ്. ഞാന്‍ അനിഷ്ടത്തോടെ അവരുടെ മുഖത്തേക്ക്‌ നോക്കി.
“ എന്താ ഇഷ്ടപ്പെട്ടില്ലേ.?  ഇഷ്ടായില്ലന്കില്‍ അടുത്ത കമ്പാര്‍ട്ട്മെന്റില്‍ മാറിക്കയറിക്കോളൂ.”
    ചുവന്നുകലങ്ങിയ കണ്ണുകളുള്ള ആ തടവുകാരന്റെ ധിക്കാരാത്തോടെയുള്ള വാക്കുകള്‍ കേട്ട് ഞാX പോലീസുകാരുടെ മുഖത്തേയ്ക്ക്‌ നോക്കി.
   അവV ഒരു മാസികയിലെ ചിത്രങ്ങZ നോക്കുന്ന തിരക്കിലാണ്. മാന്യന്‍മാരുടെ അപഥസഞ്ചാരകഥകZ മാത്രമെഴുതുന്ന ഒരു കുറ്റാന്വേഷണമാസിക. കുറ്റാന്വേഷണമാസിക എന്നതിനേക്കാളുപരി  ഒരു പരദൂഷണമാസിക എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. രാഷ്ട്രീയക്കാരും പോലീസ് മേധാവികളും ക്രിമിനലുകളെ സംരക്ഷിക്കുന്നതും കേസുകള്‍ തേച്ചുമാച്ചുകളയുകയും ചെയ്യുന്ന കഥകള്‍ മാത്രമെഴുതുന്ന ഒരു പ്രസിദ്ധീകരണം. നാട്ടിലെ സകല വൃത്തികേടുകളും ചതി, വഞ്ചന, വ്യഭിചാരം, ഗുണ്ടാവിളയാട്ടം,കൊലപാതകം മുതലായ സംഭവങ്ങളെഴുതി പണമുണ്ടാക്കാന്‍ പേറ്റെന്ടെടുത്ത  ഒരു പ്രസിദ്ധീകരണം.
    ബീഡിപ്പുക നിറഞ്ഞ കോച്ചിനുള്ളിW മറ്റ് യാത്രക്കാരൊന്നും പ്രതികരിക്കാതെ അവരവരുടെ ലോകത്ത്‌ സ്വയം മറന്നിരിക്കുന്നു. ഒരാള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ വെച്ചുകൊണ്ട് എന്തൊക്കെയോ ചെയ്യുന്നു.മറ്റൊരു കുടുംബം ചോറുംപൊതി അഴിച്ചു കഴിച്ചുതുടങ്ങി. ഒരാള്‍ സീറ്റില്‍ ചാരിയിരുന്ന്‌ നല്ല ഉറക്കത്തിലാണ്.ഒരു യുവതി ഇംഗ്ലീഷ് നോവല്‍ വായനയിലാണ്.ആധുനിക വസ്ത്രങ്ങള്‍ അണിഞ്ഞ അവള്‍ നോവലിW ലയിചിരിക്കയാണ്. തടവുകാര്‍ എന്തൊക്കെയോ വൃത്തികെട്ട തമാശകള്‍ പറഞ്ഞു ചിരിക്കുന്നു.
   ഗ്രേസിടീച്ചറല്ലേ’ .?           ഞാX ഉത്തരക്കടലാസില്‍ നിന്ന് മുഖമുയര്‍ത്തി. മുന്നില്‍ ചുവന്നുകലങ്ങിയ. കണ്ണുകളുള്ള ഒരു തടവുകാരന്‍ പരിചിത ഭാവത്തിW ചിരിക്കുന്നു. പുഞ്ചിരിക്കണോ എന്നറിയാതെ ഒരുനിമിഷം ഞാX  അയാളുടെ മുഖത്തേക്ക് പകച്ചുനോക്കി. ആരാണിയാZ ?അയാളുടെ മുഖം കണ്ടിട്ട് യാതൊരു പരിചയവും തോന്നിയില്ല.
   ‘ടീച്ചര്‍ എന്നെ അറിയില്ല. പക്ഷെ എനിക്ക് ടീച്ചറിനെ നന്നായറിയാം.’
  “എന്നെ നീങ്ങള്‍ എങ്ങനെ അറിയും.? എവിടെ വെച്ചാണ്‌ പരിചയം.”?
   എനിക്ക് ടീച്ചറിനെയും ജോസ്‌ സാറിനെയും നന്നായറിയാം.’
  യാത്രക്കാര്‍ ശ്രദ്ധിച്ചുതുടങ്ങി. ഒരു തടവുകാരനുമായി സംസാരിക്കുന്ന .സഹയാത്രികയെ ആള്‍കാര്‍ സംശയത്തോടെ നോക്കി. കൂടുതല്‍ സംസാരിക്കാX അവസരം കൊടുക്കാതെ ഞാX ഉത്തരക്കടലാസുകZ നോക്കുവാന്‍ ആരംഭിച്ചു. ചുവന്ന മഷിയില്‍ ഓരോ ചിത്രങ്ങള്‍ ഉത്തരക്കടലാസുകളില്‍ വീണുകൊണ്ടിരുന്നു.
    ‘നഷ്ടപ്പെട്ട വിവാഹഫോട്ടോയെക്കുറിച്ച് ഓര്‍മ്മയുണ്ടോ’.?
  മുഖമടച്ച് ഒരടികിട്ടിയതുപോലെ ഞാX ഞെട്ടിത്തെറിച്ചു. അയാള്‍ ഒരു കള്ളച്ചിരിയോടെ എന്റെ മുഖത്ത് നോക്കിയിരിക്കയാണ്. അയാള്‍ പിന്നീട്‌ പറഞ്ഞതൊക്കെ തീവണ്ടിവിസിലിന്റെ ശബ്ദത്തില്‍ മുങ്ങി. വണ്ടി സാവധാനം നീങ്ങിത്തുടങ്ങി. രക്ഷപെട്ടു പുറത്തേയ്ക്കു ഓടുവാന്‍ മനസ്സ്‌ വെമ്പി. പക്ഷെ അയാളുടെ തീക്ഷ്ണമായ നോട്ടത്തിനുമുന്പില്‍ സപ്തനാടികളും തളരുന്നു.
   തീവണ്ടിയുടെ വേഗത വര്‍ദ്ധിച്ചു. ഒരു ചൂളംവിളിയുമായി വണ്ടി മുന്നോട്ടോടികൊണ്ടിരുന്നു. പുഴയും മലയും വൃക്ഷങ്ങളും വീടുകളും പുറകോട്ടു ഓടിമറയുന്നു. കാഴ്ചകളിലേക്ക് മുഖമുയര്‍ത്താതെ ഞാX തരിച്ചിരുന്നു. മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നു. നട്ടുച്ചയ്ക് പെട്ടെന്ന് ആകാശം ഇരുണ്ടുമൂടിയാതുപോലെ. കാര്‍മേഘങ്ങZ നിറഞ്ഞ ആകാശം. സന്ധ്യയെന്ന് തെറ്റിദ്ധരിച്ച് കിളികള്‍ ചെക്കേറാനായി പറന്നകലുന്നു. തണുത്ത കാറ്റ് വീശുന്നുണ്ടന്കിലും മനസ്സിലും ശരീരത്തിലും അഗ്നി പെയ്തിറങ്ങുന്ന പ്രതീതിയായിരുന്നു. അകാലത്ത്‌ വാര്‍ദ്ധക്യം ബാധിച്ചതുപോലെ ശരീരത്തില്‍നിന്നും മനസ്സില്‍നിന്നും ഊര്‍ജവും ശക്തിയും ചോര്‍ന്നുപോകുന്നു. എത്ര വസ്ത്രംകൊണ്ടു മൂടിയാലും മറയ്ക്കാനാവാത്ത അപമാനഭാരതോടെ ഞാന്‍ മുഖം പൊത്തിയിരുന്നു. വര്‍ഷങ്ങളായി മനസ്സിന്റെ കോണിW അണയാതെ കിടന്ന ഒരു തീക്കനല്‍ വീണ്ടും ആളിക്കത്തി ഒരു ജ്വലയായി  മാറുന്നു.ആ ജ്വലയില്‍നിന്നു പ്രസരിക്കുന്ന ചൂടിW സകലതും കത്തി ചാമ്പലായി മാറുന്നതിന്റെ ദൃശ്യം മനസ്സില്‍ നിറഞ്ഞു. പരിഹസിച്ചു ചിരിക്കയും കൂവി ആര്തുവിളിയ്ക്കയും ചെയ്യുന്ന ഒരു ജനക്കൂട്ടത്തിനിടയിലൂടെ ഒറ്റയ്ക്ക് ഞാX മുന്നോട്ടു നടക്കുകയാണ്.അവളെ കല്ലെറിഞ്ഞു കൊല്ലുക. അവള്‍ പാപിയാണ്, അവള്‍ ഭര്‍ത്താവിനെ വഞ്ചിച്ചവളാണ്, അവള്‍ പരപുരുഷനെ പ്രാപിച്ചവളാണ്. പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയുകയാണ് കല്ലേറ്കൊണ്ട് ദേഹത്ത് മുറിവുകള്‍ ഉണ്ടായി. രക്തമൊലിക്കുന്ന മുറിവുകZ.
എത്രനേരം മുഖം പൊത്തി ഇരുന്നു എന്നറിയില്ല.കണ്ണുകള്‍ തുറന്നപ്പോള്‍ മുന്‍പിലുള്ള സീറ്റുകZ കാലിയായിരുന്നു. വിലങ്ങണിഞ്ഞ വിചാരണത്തടവുകാരും പോലീസ്കാരും ഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരിക്കുന്നു. മരണഭീതിയില്‍ നിന്നും രക്ഷപ്പെട്ടവളെപ്പോലെ ഞാന്‍  ദീര്‍ഘനിശ്വാസം വിട്ടു. വാനിറ്റിബാഗില്‍നിന്നു വാട്ടV ബോട്ടില്‍ എടുത്ത് വെള്ളം ആര്‍ത്തിയോടെ കുടിച്ചു. ഓടിമാറയുന്ന ഗ്രമാക്കഴ്ച്ചകളില്‍ കണ്ണുംനട്ട് കുറച്ചുനേരം വെറുതെയിരുന്നു. പിന്നെ ഉത്തരക്കടലാസ്‌ കെട്ടുകZ തുറന്ന്‌ നോക്കിത്തുടങ്ങി. ശരിയായ ഉത്തരങ്ങZ തിരിച്ചറിയാനാവാതെ ഞാന്‍ സ്തംഭിച്ചിരുന്നു. ഉത്തരങ്ങZ എല്ലാം തെറ്റായിരുന്നു. അതോടൊപ്പം എല്ലാം ശരിയുമായിരുന്നു. അക്ഷരങ്ങZ എന്റെ കണ്ണില്‍ അപരിചിതങ്ങളായ ചിത്രങ്ങളായി. വാക്കുകള്‍ ഉഴുതുമറിച്ച കളിസ്ഥലം പോലെ. ഉത്തരക്കടലാസുകള്‍ യുദ്ധം കഴിഞ്ഞ കുരുക്ഷേത്രഭൂമിപോലെ. നിറം മങ്ങിയ ചിത്രങ്ങള്‍ എന്റെ കണ്മുന്നില്‍ കോമരം തുള്ളുന്നു. ചലനശേഷി നഷ്ടപ്പെട്ട് ഒരു ശിലാപ്രതിമപോലെ ഞാന്‍ തരിച്ചിരുന്നു. പേനയില്‍നിന്ന് ചുവന്ന മഷി ഓരോ തുള്ളികളായി എന്റെ കാല്പാദങ്ങളിലേയ്ക് വീണുകൊണ്ടിരുന്നു.

15 comments:

  1. സംഭവബഹുലവും അവിശ്വസനീയവുമായ ഒരു കഥ. എഴുത്തു തുടരുക. ആശംസകള്‍

    ReplyDelete
  2. എഴുത്തു തുടരുക. ആശംസകള്‍

    ReplyDelete
  3. കഥയുടെ പോക്ക് അത്ര വിശ്വസനീയമായി തോന്നിയില്ല...എങ്കിലും ഒരു മികച്ച കഥ പുറത്തെടുക്കാനുള്ള ഉരുപ്പടികള്‍ കയ്യിലുണ്ട്...അത് ഇനിയും ഉപയോഗപ്പെടുത്തുക....ആശംസകള്‍!

    ReplyDelete
  4. കഥയുടെ അവതരണരീതി നന്നായിട്ടുണ്ട്.. ആശംസകള്‍!

    ReplyDelete
  5. ഒരു പുതിയ പ്രമേയം.. തെറ്റു കണ്ടുപിടിക്കപ്പ്ടുമ്പോള്‍ ഒരാള്‍ക്കുണ്ടാകുന്ന വിചാര വികാരങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇരിപ്പിടം വഴി ഇവിടെ എത്തി..വീണ്ടും കാണാം..

    ReplyDelete
  6. ആശംസകൾ, വേഡ് വെരിഫിക്കേഷൻ മാറ്റുക

    ReplyDelete
  7. കഥ ഇഷ്ടപ്പെട്ടു..

    ReplyDelete
  8. ഈ കഥ ഇഷ്ട്ടമായി ..
    ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി..
    അടുത്ത പോസ്റ്റ്‌ വായിക്കാന്‍ എത്താം.. ആശംസകള്‍

    ReplyDelete
  9. മഴ പരസ്ത്രീ/പരപുരുഷ ഗമനത്തിനുള്ള ഒന്നാന്തരം ഉപാധിയായി സിനിമകളിലുള്‍പ്പെടെ നിറഞ്ഞു നിന്ന
    സംഗതിയാണ്‌. കൃത്യസമയത്ത് പൊട്ടിയ ഇടിമിന്നലിനു പോലും വ്യത്യാസമില്ല. കല്യാണഫോട്ടോയും കൈക്കലാക്കി
    ഉപദേശവും എഴുതിവച്ചിട്ട് പോയ സദാചാരവാദിയായ കള്ളനോട് തെല്ല് ബഹുമാനം തോന്നിയോ എന്ന സംശയം ബാക്കി.
    ദുര്‍ഗ്രാഹ്യത ഇല്ലാത്ത എഴുത്തിനു അഭിനന്ദനം.

    ReplyDelete
  10. പുതുമയുള്ള പ്രമേയം..

    ReplyDelete
  11. നന്നായെഴുതി. ഇരിപ്പിടം വഴിക്കാട്ടിയതാണിങ്ങോട്ട്..

    ReplyDelete
  12. ആ കള്ളന്‍റെ പെരുമാറ്റത്തില്‍ പുതുമയുണ്ട്.

    ReplyDelete
  13. കഥകളെ വിലയിരുത്താന്‍ അറിയില്ല. ആസ്വാദകന്‍ എന്ന നിലയില്‍ , ഇത്രയേറെ കാര്യങ്ങള്‍ ഒരു കഥയില്‍ പറഞ്ഞു തീര്‍ക്കേണ്ടാതുണ്ടോ എന്ന സംശയം ഉന്നയിക്കുന്നു.

    ഇനിയും എഴുതുക.

    ഈ പോസ്റ്റിലെ ചില്ലക്ഷരങ്ങള്‍ കാണാനാവുന്നില്ല എന്ന ഒരു സാങ്കേതിക പ്രശ്നം എനിക്ക് അനുഭവപ്പെട്ടത് അറിയിക്കുന്നു.

    ReplyDelete
  14. puthumayum, vyathyasthayum..... valare nannayi..... aashamsakal.... blogil puthiya post..... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane...........

    ReplyDelete
  15. അവതരണം കൊള്ളാം.
    ഫോണ്ടും അക്ഷരക്രമികരണങ്ങളും ഒന്നുകൂടി ശ്രദ്ധിക്കണം. ഒരക്ഷരം മാത്രം വലുതായി കാണുന്നു.
    ഗ്രേസിയുടെ മനസ്സ്‌ വായിച്ചു. ഒന്നുകൂടി ചുരുക്കാം എന്നും തോന്നി.
    തുടരുക.
    ആശംസകള്‍.

    ReplyDelete