കള്ളനാണയം (നിസ്വാര്‍ഥ സേവനം എന്ന മുഖംമൂടിയണിഞ്ഞു പൊതുമുതല്‍ കൊള്ളയടിക്കുന്ന കപട
രാഷ്ട്രീയക്കാരെ തിരിച്ചറിയാനാവാത്ത സാധാരണ ജനങ്ങള്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു.)
ചിങ്ങമാസത്തിലെ മഴ പെയ്തൊഴിഞ്ഞ ഒരു പ്രഭാതത്തിലാണ് അയാള്‍
ആദ്യമായി ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുഷിഞ്ഞ ഒരു കള്ളിമുണ്ടും തലയില്‍
വട്ടം ചുറ്റിയ ഒരു തോര്‍ത്തും മാത്രമായിരുന്നു വേഷം. കയ്യില്‍ ഒരു
കൂന്താലിയുമുണ്ടായിരുന്നു. ക്ഷേത്രത്തിനുമുന്നിലെ നാല്‍ക്കവലയോട് ചേര്‍ന്നുള്ള
ശങ്കരേട്ടന്റെ ചായപ്പീടികയിലേക്കാണ് അയാള്‍ ആദ്യം കയറിയത്. വാഷ്‌ബേസിനില്‍ കൈ
കഴുകി ഒരു ബെഞ്ചില്‍ അയാളിരുന്നു. ചായ കുടിച്ചുകൊണ്ടിരുന്ന പരിസരവാസികള്‍
അപരിചിതന്‍ ആരെന്നറിയാതെ പരസ്പരം നോക്കി. അവരുടെ കണ്ണുകള്‍ അയാള്‍ ആരെന്നറിയുവാനുള്ള ഉത്തരം തേടുകയായിരുന്നു.
ബാലിഷ്ടങ്ങളായ
കൈകാലുകളും വിരിഞ്ഞ നെഞ്ചും ചുവന്നുകലങ്ങിയ കണ്ണുകളും എണ്ണകറുപ്പാര്‍ന്ന ശരീരവും
തോളറ്റം വരെ വളര്‍ന്ന ജടപിടിച്ച ചുരുണ്ട മുടിയും അയാളെ ആരാലും
ശ്രദ്ധിക്കപ്പെടുന്നവനാക്കി. കടയുടമസ്ഥന്‍ ശങ്കരേട്ടന്‍ അയാളുടെ മുന്നിലെത്തി
എന്തുവേണമെന്ന് അന്വേഷിച്ചു. അലമാരിയില് ഇരിക്കുന്ന ആവി പറക്കുന്ന പുട്ടിലേക്ക്
അയാള്‍ വിരല്‍ ചൂണ്ടി. നനഞ്ഞ ഒരു വാഴയിലക്കീറില്‍ പുട്ടും ചെറുപഴവും അയാളുടെ മുന്‍പില്‍
വെച്ചു. അയാള്‍ സാവധാനം ആഹാരം കഴിക്കുന്നത് നോക്കിനിന്ന ശങ്കരേട്ടന്‍
പരിചയപ്പെടുവാനായി ചോദിച്ചു,
“എവിടെ നിന്നും വരുന്നു”.?
അയാള്‍ മറുപടിയായി
അകലേക്ക് വിരല്‍ ചൂണ്ടി.
‘ഇവിടെ ആരെക്കാണാന്‍ വന്നതാണ്’?
മറുപടി അയാള്‍ ഒരു ചിരിയില്‍ ഒതുക്കി.
‘പണിക്കുവന്നതായിരിക്കും അല്ലെ’ ?
അതിനും മറുപടി ഒരു
ചിരി മാത്രം.
ഭക്ഷണം കഴിച്ചുകഴിഞ്ഞ് അയാള്‍ കൌണ്ടറില്‍ എത്തി.
മടിശ്ശീലയില്‍ നിന്നും അയാള്‍ കുടഞ്ഞിട്ട നാണയങ്ങള്‍ കണ്ട് ശങ്കരേട്ടന്‍
അത്ഭുതപ്പെട്ടു. ചെമ്പുനാണയങ്ങള്‍
വെള്ളിനാണയങ്ങള്‍. അപരിചിതങ്ങളായ ആ നാണയങ്ങളെല്ലാം വളരെയധികം പഴക്കം
തോന്നിക്കുന്നവയായിരുന്നു. നാണയങ്ങള്‍ ഏതുപൌരാണിക കാലത്ത് ഉപയോഗിചിരുന്നവയാണന്ന്
അറിയില്ല. നെല്ക്കതിരിന്റെയും വാളിന്റെയും വിവിധതരം ആയുധങ്ങളുടെയും മുദ്രകള്‍
ആലേഖനം ചെയ്തിരിക്കുന്നു. കിരീടധാരിയായ ഏതോ രാജാവിന്റെ ചിത്രം. മൃഗങ്ങളുടെ
ചിത്രങ്ങള്‍ , പ്രാചീനമായ ഏതോ ലിപികള്‍ ആലേഖനം ചെയ്തിരിക്കുന്ന നാണയങ്ങള്‍.
വൃത്താകൃതിയിലും ചതുര തികോണ നക്ഷത്രാക്രുതിയിലുമുള്ള വിവിധതരം നാണയങ്ങള്‍.
ഇതൊന്നും ഇവിടെ എടുക്കില്ല. വേറെ പൈസ ഉണ്ടങ്കില്‍ തരൂ.
ശങ്കരേട്ടന്റെ ശബ്ദത്തില്‍ ക്രോധം കലര്‍ന്നിരുന്നു. ശങ്കരേട്ടന് നീക്കിവെച്ച
നാണയങ്ങള്‍ മുഴുവന്‍ പണസഞ്ചിയിലേക്ക്
വാരിയിട്ടുകൊണ്ട് അയാള്‍ പുറത്തേക്ക് നടന്നു. വൃദ്ധനായ ശങ്കരേട്ടന്‍ നിസ്സഹായനായി ചുറ്റും നോക്കി. കാട്ടാളനെപ്പോലെ തോന്നിക്കുന്ന
ശക്തിമാനായ അയാളെ തടഞ്ഞുനിര്‍ത്തി പണം പിടിച്ചുവങ്ങുവാന്‍ അദ്ദേഹത്തിന്റെ പ്രായവും
അനാരോഗ്യവും അനുവദിച്ചില്ല. അയാള്‍ കൂന്താലിയുമെടുത്തുകൊണ്ട് അകലേക്ക്
നടന്നുമറയുന്നത് നോക്കിനിന്നവര്‍ പരസ്പ്പരം ഓരോ അഭിപ്രായങ്ങള്‍
പറയുന്നുണ്ടായിരുന്നു.
അയാള്‍ അകലെ
ഗ്രാമത്തില്‍നിന്നു കൂലിപ്പണി അന്വേഷിച്ചു വന്നതായിരിക്കും. ആരെന്കിലും അയാള്‍ക്ക്
പണിക്കൂലിയായി പഴയ നാണയങ്ങള്‍ നല്‍കി കബളിപ്പിച്ചതാവും. പള്ളിക്കൂടത്തില്‍ ഒന്നും
പോയി പഠിച്ചിട്ടുണ്ടാവില്ല. ചിലപ്പോള്‍ ഏതെന്കിലും പുരാവസ്തു കേന്ദ്രത്തില്‍നിന്ന്
മോഷ്ടിച്ചതാവും. അയാള്‍ ഒരു ധിക്കാരിയാണന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിലപ്പോള്‍
ഊമയും ബധിരനും ആയിരിക്കാം. ആംഗ്യഭാഷയില്‍ ആണ് അയാള്‍ ആശയവിനിമയം നടത്തിയത്.
പാടത്തിന്
സമീപം കിണര്‍ കുഴിക്കുന്നിടത്തേക്കാണ് അയാള്‍ നടന്നെത്തിയത്. കിണറിനുള്ളില്‍
നിന്നും കല്ലും മണ്ണും കുട്ടയിലാക്കി കാപ്പിയും കയറും ഉപയോഗിച്ച് വലിച്ചുകയറ്റുന്ന
പണിക്കാരെ അയാള്‍ സഹായിക്കുവാനാരംഭിച്ചു. പുതിയ പണിക്കാരനെക്കണ്ട് മറ്റുള്ളവര്‍
അതിശയിച്ചു. അയാളുടെ ഉരുക്ക് പോലുള്ള ശരീരവും പണിയെടുക്കുന്പോള്‍ ഉരുണ്ടുകയറുന്ന
മാംസപേശികളും അവര്‍ അസൂയയോടെ നോക്കിനിന്നു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അയാള്‍ പണി
തുടങ്ങിയതെന്നു വ്യക്തമല്ല. കുറച്ച് സമയത്തിനുശേഷം അയാള്‍ വടത്തില്‍ പിടിച്ച് കിണറിനുള്ളില്‍
ഇറങ്ങി പണി തുടങ്ങി. അസാധാരണ വേഗതയിലാണ് അയാള്‍ ജോലി ചെയ്തിരുന്നത്. കിണറിനുള്ളില്‍
എത്തുന്ന കാലിക്കുട്ടകള്‍ അയാള്‍ അതിവേഗം നിറച്ചുകൊടുത്തുകൊണ്ടിരുന്നു.
മുതലാളി പുതിയതായി
ഏര്‍പ്പെടുത്തിയ പണിക്കാരനാണെന്നാണ് മറ്റു പണിക്കാര്‍ കരുതിയത്. പണിക്കാര്‍
കൂട്ടിക്കൊണ്ടുവന്നതാണ് പുതിയ ആളെന്നു മുതലാളിയും കരുതി.ഏതായാലും അയാളുടെ
കഠിനാദ്ധ്വാനം എല്ലാവര്‍ക്കും ഇഷ്ടമായി. ഉച്ചഭക്ഷണസമയത്ത് അയാള്‍ വീണ്ടും
ശങ്കരേട്ടന്റെ കടയിലെത്തി. മതിയാവോളം ചോറുണ്ടുകഴിഞ്ഞു മടങ്ങാന്‍ നേരം വീണ്ടും
മടിശ്ശീല തുറന്ന് പഴയ നാണയത്തുട്ടുകള്‍ വാരി മേശപ്പുറത്തിട്ട് അയാള്‍ ഇറങ്ങി
നടന്നു. കറുത്തിരുണ്ട ക്ലാവ് പിടിച്ച നാണയത്തുട്ടുകള്‍ തിരിച്ചും മറിച്ചും
നോക്കിക്കൊണ്ട് ശങ്കരേട്ടന്‍ നിസ്സഹായനായി
നിന്നു. കിട്ടിയ തുട്ടുകള്‍ പെട്ടിയില്‍ വാരിയിട്ടിട്ട് വീണ്ടും അടുത്ത മേശയില്‍
ചോറ് വിളമ്പുവാന്‍ തുടങ്ങി. നഷ്ടബോധവും നിരാശയും നിസ്സഹായതയും മൂലം അദ്ദേഹം
എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.
സന്ധ്യയോടടുത്ത് പണി നിര്‍ത്തിയ ഉടനെ അയാള്‍ കൈയും കാലും കഴുകി
പോകുവാന്‍ തയ്യാറായി. മുതലാളി കൂലിവെച്ചു നീട്ടിയപ്പോള്‍ അത് വാങ്ങുവാന്‍ നില്‍ക്കാതെ
അയ്യാള്‍ കവലയിലേക്ക് നടന്നു.. മറ്റുപണിക്കാര്‍ കൂലിയും വാങ്ങി കവലയിലെത്തുമ്പോള്‍
അയാള്‍ ശങ്കരേട്ടന്റെ കടയിലെത്തി ചായകുടി കഴിഞ്ഞു പോകാന്‍ തുടങ്ങുകയായിരുന്നു.
‘എന്താണ് പൈസാ
വാങ്ങാതെ പോന്നത്?. ഏതായാലും മുതലാളി പൈസാ ഞങ്ങളുടെ കൈയ്യില്‍ തന്നുവിട്ടു.’ ഒരു പണിക്കാരന്‍ അന്നത്തെ പണിക്കൂലി അയാളുടെ
മുന്നില്‍ വെച്ചു.
ആ നോട്ടുകളിലേക്ക്
നോക്കുകകൂടി ചെയ്യാതെ അയാള്‍ ഇറങ്ങി നടന്നു. അയാള്‍ മേശപ്പുറത്തു വാരിയിട്ട ഒരു
പിടി നാണയങ്ങള്‍ അവിടെ അനാഥമായി കിടന്നു.
ഇതെന്തൊരു
മനുഷ്യനാണ്. ആള്‍ക്കാര്‍ അത്ഭുതത്തോടെ പരസ്പരം നോക്കി. ചെയ്യുന്ന ജോലിക്ക്
പ്രതിഭലം വാങ്ങാതെ ആരോടും ഒന്നും മിണ്ടാതെ മുഖത്തുപോലും നോക്കാത്ത ഒരു മനുഷ്യന്‍.
പ്രതിഫലം ആഗ്രഹിക്കാതെ നിസ്വാര്‍ഥനായ ഇയാള്‍ ആരാണ്. പക്ഷേ,ഭക്ഷണം കഴിച്ചിട്ട്
കാശുകൊടുക്കാതെ പോകുന്നത് മര്യാദകെട്ട പണി തന്നെയാണ്.
ദിവസങ്ങള്‍
നീങ്ങവേ അയാള്‍ ഗ്രാമത്തില്‍ ഒരു സംസാരവിഷയമായി. അയാളുടെ പണി കാണുവാന്‍
കിണറ്റുകരയില്‍ ആള്‍ക്കാര്‍ കൂടാന്‍ തുടങ്ങി. അയാളുടെ കൂലിയിനത്തില്‍ കിട്ടുന്ന
പൈസ മറ്റു പണിക്കാര്‍ ശങ്കരേട്ടനെ ഏല്പിച്ചതിനാല്‍ മൂന്നുനേരത്തെ ഭക്ഷണത്തിനു
മുട്ടുണ്ടായില്ല. ശങ്കരേട്ടന്റെ മേശക്കുള്ളില്‍ പൗരാണിക നാണയങ്ങള്‍ കുമിഞ്ഞുകൂടി.
അതോടൊപ്പം അയാളുടെ പണിക്കൂലിയിനത്തില്‍ കിട്ടിയ തുകയും. അയാളുടെ കണക്കുകള്‍
എഴുതാന്‍ ശങ്കരേട്ടന്‍ ഒരു പുതിയ പേജ്തന്നെ
തുറന്നു. പേജിനുമുകളില്‍ ശങ്കരേട്ടന്‍ പുതിയ പേരെഴുതി സുഗുണന്‍.
സുഗുണന്‍ എന്ന പേര്
എല്ലാവര്‍ക്കും ഇഷ്ടമായി. ആള്‍ക്കാരുടെ സ്വഭാവം, ജോലി, ജാതി, സൌന്ദര്യം എന്നിവ
നോക്കി ഓരോ ഇരട്ടപ്പേര് ഇടുന്ന സ്വഭാവം നാട്ടുകാര്‍ക് പണ്ടുമുതലേ ഉള്ളതാണ്.
അങ്ങിനെ വന്ന പേരുകളാണ് മങ്കിരാജു , ജേര്‍സി കുഞ്ഞുമോന്‍, ഒറ്റത്തങ്കന്‍,
സിന്റെക്സ് വാസു എന്നിവ.
പട്ടണത്തിലെ
കോളേജില്‍ പഠിക്കുന്ന കുട്ടികളാണ് പൌരാണിക നാണയങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞത്.
അവരുടെ ചരിത്രവിഭാഗം പ്രഫസ്സര്‍ ഈ നാണയശേഖരം കണ്ടു അത്ഭുതപ്പെട്ടു. തലസ്ഥാനത്തെ
മ്യൂസിയതില്പോലും ഇല്ലാത്തത്ര നാണയശേഖരമാണ് സുഗുണന്‍ ശങ്കരേട്ടന്‍റെ കടയില്‍ ദാനം
ചെയ്തിരുന്നത്.. അശോകന്‍, അലക്സാണ്ടര്‍, തുഗ്ലക്ക്, ബാബര്‍, അക്ബര്‍, നൈസാം,ചന്ദ്രഗുപ്തമൌര്യന്‍ മുതലായ പുരാതന ഭാരത
ചക്രവര്‍ത്തിമാരുടെ കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകളായിരുന്നു
അവയിലധികവും.
തീപിടിച്ച ഓലപ്പുരയില്‍ നിന്നും രണ്ടുവയസ്സുള്ള
കുട്ടിയേയും അമ്മയെയും രക്ഷിച്ചതോടുകൂടി അയാള്‍ ഗ്രാമത്തില്‍ ഒരു വീരനായകനായി
മാറുകയായിരുന്നു.
ആഴ്ചകള്‍
പിന്നിട്ടപ്പോള്‍ സുഗുണന്റെ താമസസ്ഥലം എവിടെ എന്നറിയുവാനുള്ള ആകാംഷ
ഞങ്ങളിലുണ്ടായത്. അവിടെയെത്തിയാല്‍ സുഗുണനെക്കുറിച്ച്
കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതി. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കും
രഹസ്യങ്ങളിലേക്കും എത്തിനോക്കാന്‍ വെമ്പുന്ന ഒരു സാധാരണ മലയാളിയുടെ ജിജ്ഞാസയോടെ
ഞങ്ങള്‍ ഒരു സന്ധ്യയില്‍ അയാളെ പിന്തുടര്‍ന്നു.
കിണറിന്‍റെ പണി കഴിഞ്ഞു മടങ്ങുകയായിരുന്ന അയാള്‍ നല്ല വേഗതയിലാണ്
നടന്നിരുന്നത്. ഗ്രാമത്തിന്റെ അതിര്‍ത്തി കടന്ന് വനപ്രദേശത്ത് എത്തുന്നത് വരെ
ഒരു തവണ പോലും തിരിഞ്ഞു നോക്കുകയുണ്ടായില്ല. വനത്തിലേക് കയറുന്നതിന് മുന്‍പ് ഒരു
തവണ അയാള്‍ തരിഞ്ഞുനോക്കി. ഞങ്ങള്‍ നാലുപേരും ശ്രദ്ധിച്ചു നടന്നിരുന്നതിനാല്‍ പെട്ടന്ന്
സുഗുണന്റെ ദൃഷ്ടിയില്‍പെടാതെ ഒഴിഞ്ഞുമാറാന്‍ സാധിച്ചു.
വനത്തിലെ വൃക്ഷത്തലപ്പുകളില്‍ ഇരുട്ട് ചേക്കേറിത്തുടങ്ങി.
ചീവീടിന്റെ ശബ്ദം. നല്ല തണുത്ത അന്തരീക്ഷം. നൂറു മീറ്റെറോളം മുന്‍പില്‍ സുഗുണന്‍ .
അയാള്‍ ദൃഷ്ടിയില്‍നിന്ന് മറയാതിരിക്കാന്‍ ഞങ്ങള്‍ വേഗത്തിലാണ് നടന്നത്. കുന്നിന്‍
ചെരിവില്‍ ഒരു വെളിച്ചം. അത് ലക്ഷ്യമാക്കിയാണ് സുഗുണന്‍ നടക്കുന്നത്. അതൊരു
ഗുഹാമുഖമായിരുന്നു. ഓട്ടുവിളക്കുമായി ഒരു
വൃദ്ധ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. സുഗുണന്‍ വൃദ്ധയോടൊപ്പം ഗുഹക്കുള്ളില്‍
മറഞ്ഞു. ഞങ്ങള്‍ ഒരു വലിയ മരത്തിന്റെ പിന്നില്‍ ഒളിച്ചുനിന്നു. അവിടെ നിന്നാല്‍
ഗുഹയിലെ സംഭാഷണങ്ങള്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. മിനിട്ടുകള്‍
ഇഴഞ്ഞുനീങ്ങി.
പെട്ടെന്ന് സുഗുണന്‍ ഒരു വിളക്കുമായി ഞങ്ങളുടെ അടുത്തേക്ക്
വന്നു.
‘ അവിടെ നില്‍ക്കേണ്ട ,അകത്തേക്ക് പോരൂ. ഞിങ്ങള്‍ എന്നെ
പിന്തുടര്‍ന്നു വന്നത് ഞാന്‍ കണ്ടിരുന്നു.’
ഞങ്ങള്‍ സുഗുണന്‍
സംസാരിക്കുന്നത് കേട്ട് ഞെട്ടിപ്പോയി. അയാള്‍ ഒരു ഊമയാണന്നാണ് ഞങ്ങള്‍
ധരിച്ചിരുന്നത്. ആദ്യമായാണ് അയാളുടെ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നത്
സുഗുണന്‍റെ
മുന്നില്‍ പിടിക്കപ്പെട്ട കള്ളന്മാരെപ്പോലെ ഞങ്ങള്‍ തരിച്ചുനിന്നു. അയാള്‍ കാണിച്ച
വെളിച്ചത്തിലൂടെ ഞങ്ങള്‍ ഗുഹയില്‍ കടന്നു. അവിടെ ഒരു പ്രായമായ സ്ത്രീ പുല്‍പായയില്‍
ഇരിക്കുന്നുണ്ടായിരുന്നു. സുഗുണന്‍ വിരിച്ചുതന്ന പുല്പായയില്‍ ഞങ്ങളിരുന്നു.
ഗുഹക്കുള്ളില്‍ നിറയെ ധാരാളം മണ്‍ഭരണികള്‍. പുറമേ ചായം പൂശിയ വലിയ മണ്‍ഭരണികള്‍
അടച്ചുവെച്ചിരിക്കുന്നു. വിവിധ നിറങ്ങളിലുള്ള വിലകൂടിയ വസ്ത്രങ്ങള്‍ അയയില്‍
തൂക്കിയിട്ടിരിക്കുന്നു.
“പറയൂ, എന്താണ്
ഞിങ്ങള്‍ക്ക് അറിയേണ്ടത്?.”
“ഞിങ്ങള്‍ കരുതും പോലെ ഞാന്‍ ഊമയോന്നുമല്ല. എന്റെ പേര്‍
സുഗുണന്‍ എന്നുമല്ല. ഞാന്‍ സത്യപാലന്‍. ഇതെന്റെ അമ്മ. ഈ ഭരണികള്‍ ഞാന്‍ തുറന്നു
കാണിക്കാം. ഇതെല്ലാം ഞങ്ങളുടെ സമ്പാദ്യങ്ങള്‍.”
അയാള്‍ ഭരണികളുടെ
അടപ്പുകള്‍ തുറന്നു. ഗുഹക്കുള്ളില്‍ കണ്ണഞ്ചിക്കുന്ന പ്രകാശം പരന്നു. അത് നിറയെ
സ്വര്‍ണ്ണാഭരണങ്ങളും രത്നങ്ങളും
മുത്തുകളും ആയിരുന്നു. അളവില്ലാത്ത നിധിശേഖരം കണ്ടു ഞങ്ങള്‍ അത്ഭുതസ്തബ്തരായി.
ഇതെല്ലം ഞങ്ങള്‍
പണിയെടുത്ത് ഉണ്ടാക്കിയത് ഒന്നുമല്ല. പരന്പരാഗതമായി കൈമാറി വന്നതാണ്. പത്തിരിപതു
തലമുറകള്‍ക് മുന്‍പ് ഏതോ ചക്രവര്‍ത്തിയുടെ
കൊട്ടാരം ഖജനാവ് സൂക്ഷിപ്പുകരനായിരുന്നു
ഞങ്ങളുടെ മുതുമുത്തച്ഛന്‍. മദ്യത്തിനും മദിരാഷിക്കും അടിമയായിരുന്ന ചക്രവര്‍ത്തി
ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഞങ്ങളുടെ
മുതുമുത്തച്ഛനെ കൊന്നുകളഞ്ഞു. വളരെ വൈകിയാണ് ചക്രവര്‍ത്തി സത്യം
മനസ്സിലാക്കിയത്. പ്രായശ്ചിത്തമായി മുതുമുത്തച്ഛന്റെ മകനുതന്നെ ആ പണി കൊടുത്തു. പക്ഷേ പ്രതികാരാഗ്നി
ഒരു കെടാത്ത കനലുപോലെ മനസ്സില്‍ സൂക്ഷിച്ച് അവസരം കിട്ടിയപ്പോള്‍ ചക്രവര്‍ത്തിയെ
കൊന്ന് അളവറ്റ ധനവുമായി അദ്ദേഹം കാടുകയറി. അന്നുമുതല്‍ ഞങ്ങളുടെ തലമുറ
തലമുറകളായി വനവാസം തന്നെ. നാട്ടില്‍
ഇറങ്ങാനോ സുഖമായ് ജീവിക്കാനോ ഈ പണമെല്ലാം ചിലവഴിക്കുവാനോ സാധിക്കാതെ വനത്തിനുള്ളില്‍ ഒരു സ്ഥലത്തുനിന്ന്
മറ്റൊരിടത്തെക്കു പാലായനം ചെയ്തുകൊണ്ടിരിക്കുന്നു.
“ ഇതിന്റെ യഥാര്‍ത്ഥ
ഉടമകള്‍ക്ക് തിരിച്ചുകൊടുത്തുകൂടെ ? ഞാന്‍ ചോദിച്ചു.
“എങ്ങിനെ
കണ്ടുപിടിക്കാന്‍. ഇനി നാട് ഭരിക്കുന്ന സര്‍ക്കാരിനെ എല്പിക്കാമെന്ന് വെച്ചാല്‍ തന്നെ ഞങ്ങള്‍ ജയിലിലാവും. ധനമെല്ലാം
രാഷ്ട്രീയക്കാര്‍ വീതിച്ച് എടുക്കുകയും ചെയ്യും.”
സുഗുണന്‍, അല്ല
സത്യപാലന്, നാടും ഭരണത്തില്‍ ഇരിക്കുന്ന
സര്‍ക്കാരിന്റെയും അഴിമതികളെക്കുറിച്ച്
ഉള്ള അറിവില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു.
“അര്‍ഹതയില്ലാത്ത ധനം ഒരിക്കലും അനുഭവിക്കാന്‍
സാധിക്കുകയില്ല. അതിലെല്ലാം വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പ് കലര്‍ന്നിട്ടുണ്ടാകും.”
എന്റെ വാക്കുകള്‍ സത്യപാലന്‍ ശ്രദ്ധിച്ചതെയില്ല.
സത്യപാലന്റെ അമ്മ
ഞങ്ങള്ക്കെല്ലാം കുടിക്കുവാന്‍ രുചിയേറിയ ഒരു പാനീയം തന്നു. സ്വര്‍ണ്ണത്തിന്റെ ഒരു
മധുചഷകമാണ് അവര്‍ വെച്ചുനീട്ടിയത്. അതില്‍നിന്നു ഒരിറക്ക് പാനീയം രുചിച്ചുകഴിഞ്ഞപ്പോളെ
ഞങ്ങള്‍ പ്രജ്ഞയറ്റ് നിലംപതിച്ചു.
* * *
എന്തോ ബഹളം കേട്ടാണ് ഞങ്ങള്‍ കണ്ണുതുറന്നത്. ഒരു കടത്തിണ്ണയില്‍
കിടക്കുകയായിരുന്നു ഞങ്ങള്‍ . രാത്രിമുഴുവന്‍ കാറ്റും തണുപ്പുമടിച്ചു ഇവിടെ
ബോധമില്ലാതെ കിടക്കുകയായിരുന്നു. സത്യപാലന്റെ ഗുഹയില്‍നിന്നും എങ്ങിനെയാണ് ഞങ്ങള്‍
ഇവിടെ എത്തിയത്. ആരാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നു കിടത്തിയത്. ഗ്രാമവാസികളെല്ലാം
നാല്‍ക്കവലയിലേക്ക് ഓടുകയാണ്. എന്താണ് കാര്യമെന്നറിയാതെ ഞങ്ങളും അവരുടെ പുറകെ
കൂടി. എന്തിനു, എവിടേക്ക് പോകുന്നു എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി
കിട്ടിയില്ല.
ഗ്രാമം മുഴുവന്‍ കരിഞ്ഞുണങ്ങി
കിടക്കുന്നു. ഇലകളെല്ലാം കൊഴിഞ്ഞു പച്ചപ്പ് നഷ്ടപ്പെട്ട ഒരു ഗ്രാമം. ഉണങ്ങി വരണ്ട
പുഴ,വയലുകള്‍. ഒറ്റ രാത്രികൊണ്ട് ഇവിടെ എന്താണ് സംഭവിച്ചത്.
നാല്‍ക്കവലയില്‍ ആള്‍ക്കാര്‍ കൂടി
നില്‍ക്കുന്നിടത്തെക്കാണ് ഞങ്ങള്‍
എത്തിയത്. അവിടെ ആറടി ഉയരത്തില്‍ കെട്ടി ഉയര്‍ത്തിയ ഒരു പീഠത്തില്‍ ഒരു പൂര്‍ണകായ
പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഒരു വെങ്കലപ്രതിമ. വലതുകൈ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന
ആ പ്രതിമക്ക് സുഗുണന്‍ എന്ന് വിളിക്കുന്ന സത്യപലാന്റെ മുഖമായിരുന്നു.