Tuesday, 19 November 2019

കവിത

*പ്രളയാനന്തരം  **   (കവിത)


വാനിൽ സൗവർണ്ണധൂളികൾ ..താരക
ദീപജാലങ്ങളെ കണ്ടു  നിൽക്കവേ 
ദൂരെയെങ്ങോ മറയുന്ന മിന്നലിൽ 
ധ്വനിമുഴക്കിയ രികിലെത്തുന്നവോ

കുളിരുപോലെ ചിതറുന്ന തുള്ളികൾ 
കരളിലാകെ നിറയ്ക്കുന്നു കൗതുകം
ഒരു നനുത്ത മഴത്തുള്ളിയായി നീ ഇരവിലെത്തിയെൻ  ജാലകവാതിലിൽ 

എൻറെ രക്തവും മാംസവും ജീവൻറെ -
യുപ്പുമെന്നിൽ  നിറച്ചു തരുന്നവൾ 
പുഴയൊരോർമ്മ..., നിറയുന്ന 
സ്നേഹവും
 കനിവുമെന്നിൽ പകർന്നു തരുന്നവൾ

 മാരി പെയ്തു നിറഞ്ഞ പമ്പാനദി
 തേടിയെത്തിയെൻ ഉമ്മറവാതിലിൽ
 ഇന്നു നീയെൻറെ ജാലകവാതിലിൽ ആരെയാവാം തിരയുന്നതങ്ങനെ...?

ഒടുവിൽ എന്തേപിണക്കമായോ സഖീ 
രൌദ്രമാടിത്തിമർക്കുകയാവുമോ 
മരണ കാഹളം നീമുഴക്കീടവേ 
മനമുരുകി ശപിച്ചു പോകുന്നിതാ.....

10 comments:

  1. ശാന്തയും സൗമ്യയും രൗദ്ദ്രയും നീയേ!
    ആശംസകൾ

    ReplyDelete
  2. ചേട്ടാ...കണക്കുരാന്റെ കവിതയിൽ
    പ്രകൃതിയുടെ ലേലത്തിന് വെച്ച ഹൃദയം കണ്ട് ഇപ്പൊ ഇറങ്ങിയെ ഉള്ളു..
    ഇതിൽ ഉമ്മറവാതിലിൽ വരെ എത്തിയിരുന്നോ,മഴയും പുഴയും??

    ReplyDelete
  3. തോൽക്കില്ലെന്ന വാശിയിൽ മൂന്നാം പ്രാവശ്യമാണ് ഇവിടെ കമന്റും ആയി എത്തുന്നത്....

    വാനിൽ.... എന്നും തുടങ്ങുന്ന ആദ്യത്തെ നാലു വരി എനിക്ക് ഏറേ ഇഷ്ടപ്പെട്ടു....

    ReplyDelete
  4. എൻറെ രക്തവും മാംസവും ജീവൻറെ -
    യുപ്പുമെന്നിൽ നിറച്ചു തരുന്നവൾ
    പുഴയൊരോർമ്മ..., നിറയുന്ന
    സ്നേഹവും
    കനിവുമെന്നിൽ പകർന്നു തരുന്നവൾ

    ReplyDelete